സ്വന്തം ഇഷ്ടങ്ങളെ, സുഖങ്ങളെ, ആഗ്രഹങ്ങളെ മാറ്റിവെച്ച അമ്മ, എന്റെ അമ്മച്ചി..; നോവോടെ ദാവീദ് ജോണ്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ദാവീദ് ജോണ്‍.
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ദാവീദ് ജോണ്‍. ഒരേസമയം നാല് സീരിയലില്‍ വരെ അഭിനയിച്ച് കയ്യടി നേടാന്‍ ദാവീദിന് സാധിച്ചിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായുമെല്ലാം ദാവീദ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രശംസ നേടിയിട്ടുണ്ട്. അമ്മയറിയാതെയിലെ ടോണിയും പ്രിയപ്പെട്ടവളിലെ റോയിയും മിസിസ് ഹിറ്റ്‌ലറിലെ അവിനാശും മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സേതുപതിയുമെല്ലാം പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ചുള്ള ദാവീദിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. അമ്മ യാത്രയായിട്ട് രണ്ട് വര്‍ഷമായെന്നാണ് ദാവീദ് പറയുന്നത്. 'എന്റെ അമ്മച്ചി ഈ ഭൂമിയില്‍ നിന്ന് യാത്രയായിട്ട് 2 വര്‍ഷം തികയുന്നു, എല്ലാ നല്ല അമ്മമാരെയും പോലെ സ്വന്തം ഇഷ്ടങ്ങളെ മാറ്റിവെച്ചു, സ്വന്തം സുഖങ്ങളെ മാറ്റി വെച്ച്, സ്വന്തം ആഗ്രഹങ്ങളെ മാറ്റിവെച്ചു.. എന്റെ വീട്, എന്റെ വീടിനു, എന്റെ കുടുംബത്തിലേക്ക് എന്ന് മാത്രം ചിന്തിച്ചിരുന്ന വീട്ടമ്മ, എത്ര ജോലി ചെയ്യാനും മടിയില്ലാത്ത എന്റെ അമ്മച്ചി.. നമ്മുടെ ജോലി നന്നായി ചെയ്യുക എന്ന് എന്നെ പഠിപ്പിച്ച അമ്മച്ചി, പ്രായമുള്ളവരെ ബഹുമാനിക്കാനും, പ്രാര്‍ത്ഥിക്കാനും, വരവിനു അനുസരിച്ചു ജീവിക്കാനും എന്നെ പഠിപ്പിച്ച അമ്മച്ചി,..
സവര്‍ക്കറുടെ റോളില്‍ രണ്‍ദീപ് ഹൂദ; 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' ട്രെയിലർ
എല്ലാ മക്കള്‍ക്കും ഒരു അന്ധ വിശ്വാസമുണ്ട് നമ്മള് മരിക്കുന്ന വരെ നമ്മുടെ മാതാ പിതാക്കള്‍ നമ്മുടെ കൂടെ ഉണ്ടാവുമെന്ന്, അവര്‍ നമ്മളെ വിട്ടു എപ്പോ പോയാലും അത് ഒരുപാട് നേരത്തെ ആയിപ്പോയില്ലേ എന്ന് നമുക്കു തോന്നും കാരണം നമ്മുടെ മനസ്സില്‍ നമ്മുടെ അവസാനം വരെ അവര് കൂടെ ഉണ്ടാവണം എന്ന ആഗ്രഹം, വിശ്വാസം നമ്മള്‍ അറിയാതെ ഉണ്ട്. അമ്മച്ചി എപ്പോഴും പറയുന്ന ഒരു വാക്കുണ്ട്… അവനെ വിട്ടു ഞാന്‍ എവിടെയും പോകില്ല, എന്നെ വിട്ടു അവനും എങ്ങും പോകാന്‍ ഞാന്‍ സമ്മതിക്കുകയുമില്ലെന്നു. ഇപ്പോഴും അമ്മച്ചി എന്റെ കൂടെയുണ്ട്.. എന്നോടൊപ്പം എന്നു പറഞ്ഞാണ് ദാവീദ് കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..