ഇരുപത്തിയഞ്ച് ലക്ഷം രൂപ ലോണ്‍; ത്രില്ലിംഗ് സ്വഭാവത്തിലേക്ക് കടന്ന് സാന്ത്വനം : സാന്ത്വനം റിവ്യു
മൂത്ത ചേട്ടനായ ബാലനും, ലോണ്‍ എടുത്ത ശിവനും മാത്രമേ ലോണിനെപ്പറ്റി ധാരണയുള്ളു. മറ്റുള്ളവര്‍ കാര്യങ്ങളറിഞ്ഞാല്‍ എന്തുമാത്രം പ്രശ്‌നങ്ങളുണ്ടാക്കും എന്നതിനെപ്പറ്റി ബാലനോ, ശിവനോ, കാഴ്ച്ചക്കാര്‍ക്കോ ഒരു അറിവുമില്ല.
പ്രേക്ഷകപ്രിയ പരമ്പര സാന്ത്വനം ചെറിയൊരു ത്രില്ലിംഗ് സ്വഭാവത്തിലേക്ക് കടക്കുകയാണ്. സാമ്പത്തികമായ അരക്ഷിതാവസ്ഥയിലേക്ക് സാന്ത്വനം വീട് നീങ്ങുകയാണോ എന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രേക്ഷകരുടെ സംശയം. സാന്ത്വനം വീട് പണയപ്പെടുത്തി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ശിവനും അഞ്ജലിയും എടുത്തിരിക്കുന്നത്.വീടിന്റെ അവകാശം വീട്ടിലെ നാല് ആണ്‍മക്കള്‍ക്കുമുള്ളപ്പോള്‍, മൂത്ത ചേട്ടനായ ബാലനും, ലോണ്‍ എടുത്ത ശിവനും മാത്രമേ ലോണിനെപ്പറ്റി ധാരണയുള്ളു. മറ്റുള്ളവര്‍ കാര്യങ്ങളറിഞ്ഞാല്‍ എന്തുമാത്രം പ്രശ്‌നങ്ങളുണ്ടാക്കും എന്നതിനെപ്പറ്റി ബാലനോ, ശിവനോ, കാഴ്ച്ചക്കാര്‍ക്കോ ഒരു അറിവുമില്ല.
ജോലി നഷ്ടമായ ഹരിയുടെ പ്രശ്‌നം ഏറക്കുറെ കെട്ടടങ്ങി. എന്നാലും അപ്പുവിനോട് മുന്നേതന്നെ പറയാത്തതിന്‍റെ വിഷമം ഹരിയ്ക്കുണ്ട്. അപ്പു തന്റെ വിഷമം അഞ്ജലിയോടും ദേവിയോടും പറഞ്ഞാണ് കരയുന്നത്. ഹരിക്ക് നല്ലൊരു ജോലി കണ്ടെത്താന്‍ താന്‍ ഏറെ പ്രയാസപ്പെട്ടെന്നും, ഇനിയിപ്പോള്‍ എന്തു ചെയ്യുമെന്നുമെല്ലാമാണ് അപ്പു അവരോട് സങ്കടം പറയുന്നത്. കുഞ്ഞിന് ഒരുപാട് ആവശ്യങ്ങള്‍ വരുന്ന ഈ സാഹചര്യത്തില്‍ ഹരിക്ക് ജോലി നഷ്ടമായത് വളരെ സങ്കടകരമാണെന്നും, മുന്നിലുള്ള ചിലവുകള്‍ക്ക് എന്താണ് ചെയ്യുക എന്നെല്ലാമാണ് അപ്പു സങ്കടം പറയുന്നത്.
രാജേശ്വരിക്കും മറ്റും പിടിപാടുള്ള കമ്പനിയിലാണല്ലോ, ഹരി വര്‍ക്ക് ചെയ്തിരുന്നത്. അപ്പോള്‍, അപ്പുവിനോടുള്ള ദേഷ്യം ഹരിയോട് തീര്‍ത്തതാണോ എന്ന സംശയം ലക്ഷ്മിയമ്മ പങ്കുവയ്ക്കുന്നുമുണ്ട്. അങ്ങനെയെങ്കില്‍ വീട്ടുകാരോട് താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്നാണ് അപ്പു അപ്പോള്‍ പറയുന്നത്.
ഏതായാലും ഹരിയെ വീണ്ടും കടയില്‍ നിര്‍ത്താതെ മറ്റൊരു ജോലി കണ്ടുപിടിപ്പിക്കണമെന്നാണ് അഞ്ജലി പറയുന്നത്. കൂടാതെ ലക്ഷ്മിയമ്മ പറഞ്ഞ കാര്യം സത്യമാകാന്‍ സാധ്യതയുണ്ടെന്നും, രാജേശ്വരിയുടെ കളിയാകാന്‍ നല്ല ശതമാനം ഉറപ്പുണ്ടെന്നുമാണ് അഞ്ജലി ശിവനോട് പറയുന്നത്. രാജേശ്വരിയാണ് ഈ പ്രശ്‌നത്തിന് പിന്നിലെങ്കില്‍, രാജേശ്വരിയോട് താന്‍ പകരം വീട്ടുമെന്നാണ് ശിവന്‍ അഞ്ജലിയോട് പറയുന്നത്. കട മാത്രമായിരുന്ന കാലത്ത് വീട്ടില്‍ സമാധാനമുണ്ടായിരുന്നെന്നും, ഇതിപ്പോള്‍ ബിസിനസും, ജോലിയുമെല്ലാമായി ആകെ ടെന്‍ഷനായി എന്നാണ് ബാലനും ദേവിയും പറയുന്നത്.
ഹരി അകത്തേക്ക് വന്നപ്പോള്‍ അപ്പു ചോദിക്കുന്നത്, എന്താണ് തന്നോട് ഒന്നും പറയാത്തതെന്നും, അതാണ് തനിക്ക് സങഅകടമായതെന്നുമാണ്. അപ്പുവിന് വിഷമമായാല്‍ എന്തുചെയ്യും എന്ന് കരുതിയാണ് പറയാതിരുന്നതെന്നും, കൂടാതെ കുഞ്ഞ് ഉണ്ടായപ്പോള്‍ത്തന്നെ ജോലി നഷ്ടമായാല്‍ ആ പ്രശ്‌നം വീട്ടുകാര്‍ കുഞ്ഞിന്റെ ജാതകപ്രശ്‌നമാണെന്ന് പറഞ്ഞാലോ എന്നെല്ലാമായിരുന്നു തന്റെ ഭയം എന്ന് പറയുമ്പോള്‍, അപ്പു സ്‌നേഹത്തോടെ ഹരിയെ ശകാരിക്കുകയായിരുന്നു.
ഇത്രയധികം പഠിപ്പുണ്ടായിട്ടും ഇങ്ങനെയെല്ലാമാണല്ലോ ചിന്തിക്കുന്നതെന്നാണ് അപ്പു പറയുന്നത്. തല്‍ക്കാലം കടയില്‍ത്തന്നെ പോയാലോ എന്ന് ഹരി ചോദിക്കുമ്പോള്‍, അത് വേണ്ടായെന്നും, തന്റെ വീട്ടുകാരുടെ മുന്നില്‍ അങ്ങനെ തോറ്റ് കൊടുക്കേണ്ട എന്നുമാണ് അപ്പു പറയുന്നത്.
സത്യം എല്ലാവരോടും തുറന്നുപറഞ്ഞ് 'ഹരി'; 'സാന്ത്വനം' റിവ്യൂ
ചില്ലറക്കാരിയല്ല 'സാന്ത്വനത്തിലെ അപ്പു'വിന്‍റെ അമ്മ; നിത ഘോഷിനെ അറിയാമോ?
WATCH Live - Asianet News