ശ്രീദേവിയേടത്തിയെ ക്യാന്‍വാസിലാക്കി സേതു : മേക്കിംഗ് വീഡിയോ

സേതുവേട്ടന്‍ കലാകാരനാണെന്ന് ആരാധകര്‍ക്ക് അറിയാമെങ്കിലും, ചിത്രം വരയില്‍ താരം ഒരു താരം തന്നെയാണെന്ന് ആരാധകര്‍ക്ക് കഴിഞ്ഞ ദിവസമാണ് മനസ്സിലായത്. പരമ്പരയിലെ ഏട്ടത്തിയമ്മയായ ശ്രീദേവിയായെത്തുന്ന ചിപ്പിയെയാണ് ബിജേഷ് മനോഹരമായി ക്യാന്‍വാസിലാക്കിയിരിക്കുന്നത്.

santhwanam serial actor bijesh avanoor drawing actress  chippi  s image got viral on social media

ലയാളികളുടെ മനസ്സിലേക്ക് ഒരു ഇടിമിന്നല്‍പോലെ കയറിയ പരമ്പരയാണ് സാന്ത്വനം. മലയാളിയുടെ പ്രിയപ്പെട്ട നായിക ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ് പരമ്പരയ്ക്ക് കിട്ടിയ തുടക്കത്തിലെ ശ്രദ്ധയെങ്കില്‍, പരമ്പരയിലെ ഓരോരുത്തരും പരമ്പരയുടെ വളര്‍ച്ചയ്ക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നുണ്ട്. സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ പരമ്പരയ്ക്ക് കഴിഞ്ഞു. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. പരമ്പരിയലെ എല്ലാവരുംതന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണെങ്കിലും, പരമ്പരയില്‍ സേതുവായെത്തുന്ന തൃശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ താരമാണ്. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയ രംഗത്തേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമായ ബിജേഷിന് ടിക് ടോക്കിലൂടെയും പരമ്പരയിലൂടെയുമായി നിരവധി ഫാന്‍ ഗ്രൂപ്പുകളും സോഷ്യല്‍ മീഡിയയിലുണ്ട്.

സേതുവേട്ടന്‍ കലാകാരനാണെന്ന് ആരാധകര്‍ക്ക് അറിയാമെങ്കിലും, ചിത്രം വരയില്‍ താരം ഒരു കില്ലാടി തന്നെയാണെന്ന് ആരാധകര്‍ക്ക് കഴിഞ്ഞ ദിവസമാണ് മനസ്സിലായത്. പരമ്പരയിലെ ഏട്ടത്തിയമ്മയായ ശ്രീദേവിയായെത്തുന്ന ചിപ്പിയെയാണ് ബിജേഷ് മനോഹരമായി ക്യാന്‍വാസിലാക്കിയിരിക്കുന്നത്. പണ്ടുമുതലേ സ്‌ക്രീനുകളില്‍ മാത്രം കണ്ടുവരുന്ന ചിപ്പിയോടൊപ്പം അഭിനയിക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും, ചിപ്പിയുടെ നല്ല മനസ്സിന് ഇതൊരു സമ്മാനമാണെന്നും പറഞ്ഞാണ് ബിജേഷ് ചിത്രം വരയ്ക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. സേതുവേട്ടന്‍ ഒരു കില്ലാടി തന്നെയെന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.santhwanam serial actor bijesh avanoor drawing actress  chippi  s image got viral on social media

''ഈ ചിത്രം വരച്ചു തീര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷമാരുന്നു. ഒരിക്കല്‍ വല്ലാതെ സ്‌നേഹിച്ചിരുന്ന, ആരാധിച്ചിരുന്ന താരത്തോടൊപ്പം ഒരു സഹോദരനായി അഭിനയിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ അതെ സന്തോഷം. ആ നല്ല മനസ്സിന്... ആ സ്‌നേഹത്തിന്... ഈ എളിയ കലാകാരന്റെ ഒരു ചെറിയ സമ്മാനം.'' എന്ന കുറിപ്പോടെയാണ് ബിജേഷ് വീഡിയോ പങ്കുവച്ചത്. താങ്ക് യൂ സോ മച്ച് ബിജേഷ് എന്ന് കമന്റിട്ട ചിപ്പി വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും പങ്കുവച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios