Asianet News MalayalamAsianet News Malayalam

ഷാരൂഖിന്‍റെ കൈയ്യിലുള്ള താന്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കാര്യം വെളിപ്പെടുത്തി സല്‍മാന്‍

ഒരു പഴയ അഭിമുഖത്തില്‍ ഷാരൂഖിന്‍റെ കൈയ്യിലുള്ള ഒരു വസ്തു തനിക്കും വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സല്‍മാന്‍റെ മറുപടി

Salman Khan turned down SRKs Mannat due to father Salim Khans advice vvk
Author
First Published May 11, 2024, 9:07 PM IST

മുംബൈ: ഷാരൂഖ് ഖാന്‍റെ മുംബൈയിലെ ആഡംബര ബംഗ്ലാവ് മന്നത്ത്  ഇവിടുത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. നടനെ കാണാൻ നൂറുകണക്കിന് ആളുകൾ ദിവസവും ഈ വീടിന് പുറത്ത് കാത്തുനിൽക്കാറുണ്ട്. പുതിയൊരു വാര്‍ത്ത അനുസരിച്ച് ഷാരൂഖിന് മുന്‍പ് മന്നത്ത് വാങ്ങേണ്ടിയിരുന്നത് സല്‍മാന്‍ ഖാന്‍ ആയിരുന്നു. പക്ഷെ ഒരാളുടെ ഉപദേശത്തില്‍ സല്‍മാന്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ഒരു പഴയ അഭിമുഖത്തില്‍ ഷാരൂഖിന്‍റെ കൈയ്യിലുള്ള ഒരു വസ്തു തനിക്കും വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്. അത് മന്നത്താണ് എന്നായിരുന്നു സല്‍മാന്‍റെ മറുപടി. ഷാരൂഖിന് മുന്‍പ് സല്‍മാനായിരുന്നു ആ ബംഗ്ലാവ് വാങ്ങാന്‍ ഓഫര്‍ വന്നത് എന്നാല്‍ സല്‍മാന്‍റെ പിതാവിന്‍റെ ഉപദേശത്താല്‍ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. 

ഇത്രയും വലിയ വീട് വാങ്ങിയിട്ട് എന്ത് ചെയ്യാനാണ് എന്നാണ് പിതാവ് ചോദിച്ചത് എന്നും സല്‍മാന്‍ വെളിപ്പെടുത്തി. അതേ ചോദ്യം തനിക്ക് ഇപ്പോള്‍ ഷാരൂഖിനോട് ചോദിക്കാന്‍ തോന്നുന്നുവെന്നും സല്‍മാന്‍ ഈ അഭിമുഖത്തില്‍ പറഞ്ഞു. 

അതേ സമയം സിക്കന്ദര്‍ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രൊജക്ടാണ് സല്‍മാന്‍ ഖാന്‍ നായകമായി എത്തുന്ന സിക്കന്ദര്‍. സൽമാൻ ഖാനും സംവിധായകൻ എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലാണ് ഈ പ്രഖ്യാപനം ശ്രദ്ധേയമായത്. 

ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം മുംബൈയില്‍ ആരംഭിച്ചുവെന്നാണ് വിവരം. അടുത്ത വര്‍ഷം ഈദിനാണ് ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത് ചിത്രത്തിലെ പ്രധാന വില്ലനെ അവതരിപ്പിക്കും എന്നാണ് വിവരം. 

പണം നേരത്തെ വാങ്ങിയിട്ടും 'കൊറോണ കുമാര്‍' ആയില്ല: ചിമ്പുവിനെതിരെ പരാതി

'പെരുമാനി'ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !

Latest Videos
Follow Us:
Download App:
  • android
  • ios