'സല്മാന് ലോറന്‍സ് ബിഷ്ണോയിയെക്കാള്‍ ക്രൂരന്, ഐശ്വര്യയെ ദ്രോഹിച്ചു': വെളിപ്പെടുത്തലുമായി നടി
എട്ട് വർഷത്തോളം സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്ന മുൻ നടി സോമി അലി പുതിയ അഭിമുഖത്തിൽ വിവാദ പരാമർശം നടത്തി.
മുംബൈ: എട്ട് വർഷത്തോളം സൽമാൻ ഖാനുമായി പ്രണയത്തിലായിരുന്നയാളാണ് മുൻ നടി സോമി അലി. പുതിയ അഭിമുഖത്തിൽ സൽമാനോടൊപ്പമുള്ള ദിവസങ്ങള്‍ ഓര്‍ത്തെടുത്ത് വിവാദപരമായ പരാമര്‍ശം നടത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.
സൽമാൻ തന്റെ മുൻ കാമുകിമാരായ സംഗീത ബിജ്ലാനി, കത്രീന കൈഫ് എന്നിവരുമായി നല്ല ബന്ധത്തിൽ തുടരുമ്പോഴും സോമി അലിയെ അവഗണിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനാണ് നടി ഐഎഎൻഎസ് വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചത്.
"സൽമാൻ എന്നോട് പെരുമാറിയ രീതിയിൽ. അയാള്‍ മറ്റാരോടും പെരുമാറിയിട്ടില്ല. സംഗീതയും കത്രീനയും ഞാന്‍ അനുഭവിച്ചതിന്റെ പകുതി പോലും നേകിട്ടില്ല. സല്മാന് ഐശ്വര്യ റായിയെ മോശമായി അധിക്ഷേപിച്ചിട്ടുണ്ട്. ഐശ്വര്യയുടെ തോളിന് പരിക്കേല്‍പ്പിച്ചിട്ടുണ്ട് സല്മാന്. പക്ഷേ കത്രീനയോട് എന്താണ് സല്മാന് ചെയ്തതെന്ന് എനിക്ക് ഉറപ്പില്ല" സോമി അലി പറഞ്ഞു.
അടുത്തകാലത്ത് അധോലോക നായകന് ലോറന്‍സ് ബിഷ്ണോയി സല്‍മാനെതിരെ ഉയര്‍ത്തുന്ന ഭീഷണികള്‍ സംബന്ധിച്ച ചോദ്യത്തിന്, "സല്മാന് എന്നോട് ചെയ്തത് വച്ച് നോക്കുമ്പോള്‍ ലോറന്‍സ് ബിഷ്ണോയി എത്രയോ പാവമാണ് എന്നാണ് തോന്നിയത്" എന്നാണ് നടി പ്രതികരിച്ചത്.
ഒരിക്കൽ നടി തബു തന്റെ അവസ്ഥ കണ്ട് കരഞ്ഞെന്നും നടി കൂട്ടിച്ചേർത്തു. ഇത് വിശദീകരിച്ചുകൊണ്ട് നടി വാർത്താ ഏജൻസിയോട് പറഞ്ഞു, "എനിക്ക് കടുത്ത നടുവേദന ഉണ്ടായിരുന്നു, ഞാൻ വളരെക്കാലമായി കിടപ്പിലായിരുന്നു, തബു എന്റെ അവസ്ഥ കണ്ടു വല്ലാതെ കരഞ്ഞു, പക്ഷേ സൽമാൻ എന്നെ കാണാൻ പോലും വന്നില്ല."
സൽമാൻ ഖാനുമായുള്ള തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അമ്മയും അടുത്ത സുഹൃത്തുക്കളും ഒഴികെ മറ്റാർക്കും അറിയില്ലെന്നും സോമി വെളിപ്പെടുത്തി. സൽമാനുമായുള്ള മുൻകാല ബന്ധത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുകയാണെന്നും അതിൽ എല്ലാം വിശദമായി വിവരിക്കുന്നതായും അവർ അറിയിച്ചു.
ഐശ്വര്യ റായിയിയുമായി പ്രണയത്തിലായതോടെയാണ് സോമി അലി സൽമാനുമായി വേർപിരിഞ്ഞത്., അവളുടെ എല്ലാ ചിത്രങ്ങളും ബോളിവുഡിൽ പരാജയപ്പെട്ടതിന് ശേഷം 1999 ൽ സോമി ഇന്ത്യ വിട്ടു. നോ മോർ ടിയേഴ്സ് എന്ന പേരിൽ എൻജിഒ നടത്തുന്ന ഇവര്‍ മനുഷ്യക്കടത്തിനും ഗാർഹിക പീഡനത്തിനും ഇരയായവരെ സഹായിക്കുന്നു ജോലിയിലാണ് ഇപ്പോള്‍.
സല്മാന് ഖാന്റെ ഏറ്റവും വലിയ 'ദീപാവലി ഫ്ലോപ്പ്' ആ ചിത്രം; മോഹന്‍ലാല്‍ സിനിമയുടെ റീമേക്ക്
ബോളിവുഡ് നടന് സൽമാൻ ഖാന്റെ സുരക്ഷ ശക്തമാക്കി; വധഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാള്‍ അറസ്റ്റിൽ