ഞാന്‍ 25 വര്‍ഷം മുന്‍പ് ജാതിവാല്‍ മുറിച്ചത് ട്രെന്‍റ് നോക്കിയല്ല; അതിനൊരു കാരണമുണ്ടെന്ന് സാജന്‍ സൂര്യ
മുന്‍പ് സാജന്‍ എസ് നായര്‍ എന്നായിരുന്ന സാജന്‍ സൂര്യയുടെ പേര്. ഇത് പിന്നീട് മാറ്റി. പേരിന്‍റെ കൂടെയുള്ള ജാതി വാലുകള്‍ ഒഴിവാക്കുക എന്നത് സെലിബ്രൈറ്റികള്‍ക്കിടയിലെ പുതിയ ട്രെന്‍റ് ആകുന്നതിന് പതിറ്റാണ്ടുകള്‍ മുന്‍പാണ് സാജന്‍ സൂര്യ തന്‍റെ പേര് മാറ്റിയത്.
തിരുവനന്തപുരം: മലയാളത്തിലെ ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് സാജന്‍ സൂര്യ. വലിയൊരു ഇടവേളയ്ക്ക് ശേഷം സാജന്‍ സൂര്യ നായകനായി എത്തുന്ന ഗീത ഗോവിന്ദം എന്ന സീരിയല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുകയാണ്. സീരിയല്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് സാജന്‍ തന്‍റെ പേരിന്‍റെ പിന്നിലെ കഥ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവച്ചത്.
മുന്‍പ് സാജന്‍ എസ് നായര്‍ എന്നായിരുന്ന സാജന്‍ സൂര്യയുടെ പേര്. ഇത് പിന്നീട് മാറ്റി. പേരിന്‍റെ കൂടെയുള്ള ജാതി വാലുകള്‍ ഒഴിവാക്കുക എന്നത് സെലിബ്രൈറ്റികള്‍ക്കിടയിലെ പുതിയ ട്രെന്‍റ് ആകുന്നതിന് പതിറ്റാണ്ടുകള്‍ മുന്‍പാണ് സാജന്‍ സൂര്യ തന്‍റെ പേര് മാറ്റിയത്. ഇത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു മിനി സ്ക്രീനിലെ പ്രധാന താരമായ സാജന്‍ സൂര്യ പ്രതികരിച്ചത്.
എല്ലാവര്‍ക്കും സാജന്‍ എസ് നായര്‍ എന്ന പേര് അറിയില്ല. ഓഫീസില്‍ അടക്കം എന്‍റെ ഔദ്യോഗികമായ പേര് സാജന്‍ എസ് നായര്‍ എന്നതാണ്. അത് ആര്‍ക്കും അറിയില്ല. കഴിഞ്ഞ പത്ത് ഇരുപത് കൊല്ലമായി ആരും അത് വിളിക്കാറില്ല. ഞാന്‍ നാടക രംഗത്ത് എത്തിയപ്പോഴാണ് ഈ പേരിന് മാറ്റം വരുത്തിയത്.
പക്ഷെ നായര്‍ എന്ന സമുദായത്തോടുള്ള അതൃപ്തിയൊന്നും അല്ല പേര് മാറ്റാനുള്ള കാരണം. അത് അന്ന് മൈക്കില്‍ കൂടി വിളിച്ചു പറയുമ്പോള്‍ ഇന്ന വേഷം ചെയ്യുന്ന സാജന്‍ എസ് നായര്‍ എന്ന് പറയുന്നത് ഒരു സുഖമില്ലെന്ന് തോന്നി. അന്ന് എന്‍റെ നാടകത്തിന്‍റെ സംവിധായകനും ഗുരുനാഥനുമായ പരമേശ്വരന്‍ കുരിയാത്തിയാണ് അത് പറഞ്ഞത്. അദ്ദേഹമാണ് പേര് മാറ്റുന്നത്.
അദ്ദേഹം പറഞ്ഞത്, ഏടാ അത് ഒരു സുഖമില്ല. അതിനാല്‍ എന്‍റെ പേര് സാജന്‍ എന്നതും എന്‍റെ അമ്മയുടെ പേര് സൂര്യകല എന്നായിരുന്നു. അതില്‍ നിന്ന് സൂര്യയും എടുത്ത് സാജന്‍ സൂര്യ എന്നാക്കിയത്. അതിനൊരു സുഖമുണ്ടെന്ന് എന്‍റെ ഗുരുനാഥന്‍ പറഞ്ഞു. അങ്ങനെയാണ് 25 വര്‍ഷം മുന്‍പ് എന്‍റെ പേര് മാറ്റുന്നത്. അതില്‍ ഇന്നത്തെ ട്രെന്‍റോ, സമുദായ വിരോധമോ ഒന്നും അല്ല - സാജന്‍ സൂര്യ പറയുന്നു.
കീര്‍ത്തി സുരേഷിന്റെ 'ദസറ'യ്‍ക്കായി കാത്തിരിപ്പ്, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് പുറത്ത്
ന്യൂയോർക്ക് ടൈംസ് പട്ടികയിൽ 'നൻപകൽ നേരത്ത് മയക്കം'; ഇന്ത്യയിൽ നിന്നുള്ള ഏക സിനിമ