'ഇതൊരു തുടക്കം മാത്രമാണ് ആകാശം പോലും ഒരു അതിരല്ല' : ബോൾഡ് ലുക്കിൽ സാധിക
വളരെ മോഡേണായ ഗ്ലാമര്‍ ഡ്രസിലാണ് സാധിക പ്രത്യക്ഷപ്പെടുന്നത്. 'ഇതൊരു തുടക്കം മാത്രമാണ് ആകാശം പോലും ഒരു അതിരല്ല' എന്ന ക്യാപ്ഷനിലാണ് സാധിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാധിക വേണുഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും സീരിയല്‍ താരമായുമെല്ലാം സാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക.
തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ മടിയില്ലാത്ത സാധിക, പലപ്പോഴും സ്ത്രീകള്‍ എങ്ങനെ ബോള്‍ഡ് ആയിരിക്കണം എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. തന്റെ വസ്ത്രധാരണ രീതികളെയും, ടാറ്റു പ്രണയത്തെയും വിമര്‍ശിക്കുന്നവര്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കാനും സാധിക മടിക്കാറില്ല.
ഇപ്പോള്‍ സ്ത്രീകള്‍ എങ്ങനെ പവര്‍ ആകണം എന്നതിനെ കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവച്ച പോസ്റ്റും ഫോട്ടോകളുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പുരുഷന്മാരെക്കാള്‍ പവര്‍ സ്ത്രീകള്‍ക്ക് വേണം എന്ന് ഒരിക്കലും ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ മത്സരം തനിക്ക് തന്നോട് തന്നെയുള്ളതാണെന്നാണ് സാധികയുടെ അഭിപ്രായം. എന്നാല്‍, സ്ത്രീകള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം, ആത്മാര്‍ത്ഥതയോടെ ഇരിക്കുക എന്നതാണ് എന്ന് സാധിക പറയുന്നു.ഇതിനോടൊപ്പം പങ്കുവെച്ച ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു.
പൊക്കി പറയുകയാണെന്ന് വിചാരിക്കരുത് ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് തംപ്‌സ് അപ്പ് ആയിരുന്നു സാധികയുടെ മറുപടി. ഒരു സ്ത്രീ സുന്ദരിയാണ് എന്ന് പറയുന്നത് അവളുടെ സ്വഭാവത്തെയും സ്വന്ദര്യത്തെയും വിലയിരുത്തിയാണ് എന്നാല്‍ നിങ്ങളുടെ സ്വന്ദര്യം എവിടെയോ നഷ്ട്ടപെട്ടിരുന്നുന്നു. ഉള്ളത് പറയാലോ നിങ്ങള്‍ക്ക് ഈ ലുക്ക് തീരെ ചേരുന്നില്ല സാരിയും ദാവാണിയും ഒക്കെയാണ് നല്ലത് എന്നാണ് മറ്റൊരു കമന്‍റ്.
'ചിലത് പങ്കാളിയില്‍ നിന്നാണ് പഠിക്കുന്നത്': 'മിർസാപൂർ' സെക്സ് സീന്‍ സംബന്ധിച്ച് വിജയ് വര്‍മ്മ
'എംജിആറിന് ജയലളിത പോലെ വിജയിക്കൊപ്പം നില്‍ക്കാന്‍ തൃഷ ശ്രമിക്കുന്നു': ഗായിക സുചിത്ര