അൻസിബയുടെ പിറന്നാളിന് ഓടിയെത്തി ഋഷി, മധുരം പങ്കുവെച്ച് താരങ്ങൾ

മലയാളം ബിഗ് ബോസിന്റെ ആറാം സീസണിലാണ് അന്‍സിബ മത്സരിച്ചത്.

rishi celebrate ansiba hassan birthday after bigg boss malayalam season 6

ലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അന്‍സിബ ഹാസന്‍. മോഹന്‍ലാലിന്റെ മകളായി ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് നടി ശ്രദ്ധേയായത്. എന്നാലിപ്പോള്‍ ബിഗ് ബോസ് താരം എന്ന ലേബലാണ് അന്‍സിബക്ക് ഉള്ളത്. ഹൗസിനുള്ളിൽ അൻസിബയുമായി ഏറ്റവും അടുപ്പം കാത്തുസൂക്ഷിച്ചത് ഋഷി ആയിരുന്നു.

ഇപ്പോഴിതാ അൻസിബയുടെ ജന്മദിനത്തിന് ഓടിയെത്തിയിരിക്കുകയാണ് ഋഷി. പിറന്നാൾ മധുരം പങ്കുവെക്കുന്ന ചിത്രങ്ങൾ അൻസിബ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സാരിയാണ് അൻസിബയ്ക്ക് ഗിഫ്റ്റ് ആയി ഋഷി നൽകിയത്. അൻസിബയ്ക്ക് സാരി നന്നായി ചേരും അതുകൊണ്ടാണ് അത് വാങ്ങിയതെന്ന് വീഡിയോയിൽ ഋഷി പറയുന്നുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട നിറമാണെന്നും അടിപൊളിയാണെന്നുമായിരുന്നു ഗിഫ്റ്റ് തുറന്ന ശേഷമുള്ള അൻസിബയുടെ മറുപടി. താരങ്ങളടക്കം നിരവധിപേർ നടിയ്ക്ക് ആശംസകൾ അറിയിച്ചു.

മലയാളം ബിഗ് ബോസിന്റെ ആറാം സീസണിലാണ് അന്‍സിബ മത്സരിച്ചത്. ആ സീസണിലെ മൈന്‍ഡ് ഗെയ്മര്‍ എന്ന നിലയില്‍ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ എഴുപത് ദിവസത്തോളം നിന്നതിന് ശേഷം നടി പുറത്താവുകയായിരുന്നു. ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് അന്‍സിബയുടെ ജീവിതത്തെ പറ്റിയുള്ള കാര്യങ്ങള്‍ പുറത്ത് ചര്‍ച്ചയാവുന്നത്.

'സ്നേഹം കൂടുമ്പോഴാണ് മകനെ കുരങ്ങാന്ന് വിളിക്കാറ്'; നെഗറ്റീവ് കമന്റുകളോട് ഡിംപിള്‍ റോസ്

അതില്‍ പ്രധാനം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ നോക്കി ചെയ്യുന്ന വീട്ടിലെ മൂത്തക്കുട്ടിയാണെന്നുള്ളതാണ്. മാതാപിതാക്കള്‍ തമ്മില്‍ വേര്‍പിരിഞ്ഞതിന് ശേഷം ഉമ്മയുടെയും സഹോദരങ്ങളുടെയും എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അന്‍സിബയാണെന്ന് നടിയുടെ മാതാവും പറഞ്ഞിരുന്നു. ബിഗ് ബോസിലേക്ക് പോയതിലൂടെ അന്‍സിബയുടെ വ്യക്തിത്വത്തിന്റെ ഒരുപാട് പോസിറ്റീവ് വശം കൂടി പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചു എന്നതില്‍ സന്തോഷമേയുള്ളു. എല്ലാവരെയും തുറന്ന മനസോടെ സ്വീകരിക്കുന്ന വ്യക്തിത്വമാണ് അന്‍സിബയുടേത് എന്നതായിരുന്നു നടിയെക്കുറിച്ച് പുറത്തുള്ള അഭിപ്രായം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios