ഒരു നല്ല ഫോട്ടോ കിട്ടാന്‍ എന്തൊരു കഷ്ടമാണ്; പുത്തന്‍ വിശേഷങ്ങള്‍ ചിത്രത്തിലൂടെ പങ്കുവച്ച് രശ്മി സോമന്‍


നല്ല ഒരു ഫോട്ടോ കിട്ടാന്‍ എത്ര ഫോട്ടോകള്‍ എടുക്കണം എന്നാണ് തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് രശ്മി കുറിച്ചത്. പുത്തൻ സീരിയൽ സെറ്റിലെ വിശേഷങ്ങളും രശ്മി പങ്കുവച്ചിട്ടുണ്ട്.

reshmi soman shared new serial set photos on socail media

നോഹരമായ കഥാപാത്രങ്ങളിലൂടെ സിനിമയിലൂടെയും പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് രശ്മി സോമന്‍. മിനി സ്‌ക്രീനില്‍ ഒരു കാലത്ത് തരംഗമായി മാറിയ രശ്മി വര്‍ഷങ്ങള്‍ക്ക് ശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയത് അടുത്തിടെ അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു. കാര്‍ത്തികദീപം പരമ്പരയിലേക്ക് ദേവനന്ദയായി എത്തുന്ന വിശേഷം കഴിഞ്ഞ ദിവസമാണ് രശ്മി പങ്കുവച്ചത്. പുതിയ കഥാപാത്രമായി രശ്മി മാറിക്കഴിഞ്ഞെന്നാണ് താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ പറയുന്നത്.

നല്ല ഒരു ഫോട്ടോ കിട്ടാന്‍ എത്ര ഫോട്ടോകള്‍ എടുക്കണം എന്നാണ് തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് രശ്മി കുറിച്ചത്. കൂടാതെ കാര്‍ത്തിദീപം സെറ്റില്‍ നിന്നുള്ള ചിത്രങ്ങളും രശ്മി പങ്കുവച്ചിട്ടുണ്ട്. ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട്, തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമെന്നാണ് താരം കുറിച്ചത്. കൂടാതെ സ്‌നിഷയോടൊന്നിച്ചുള്ള ചിത്രങ്ങളും വിവേകിനൊന്നിച്ചുള്ള ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്. പരസ്പരം പരമ്പരയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സൂരജേട്ടനായി മാറിയ വിവേക് ഗോപന്‍, കസ്തൂരിമാന്‍ പരമ്പരയിലൂടെ മലയാളിയുടെ കസ്തൂരിയായ സ്നിഷ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കാര്‍ത്തികദീപം പരമ്പരയിലേക്കാണ് രശ്മിയുമുള്ളത്.

ചുവന്ന സാരിയില്‍ മാസ് ലുക്കിലാണല്ലോ ഇരിപ്പെന്നാണ് ആരാധകര്‍ താരത്തോട് ചോദിക്കുന്നത്. മുമ്പ് അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി സീരിയലുകളിലൂടെ തിളങ്ങി. ഇപ്പോഴിതാ തിരിച്ചുവരവിലും ആരാധകരെ സ്വന്തമാക്കിയിരിക്കുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിയുടെ പോസ്റ്റുകളെല്ലാം ടെലിവിഷന് പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അതുകൊണ്ടുതന്നെ രശ്മി നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios