'കുടുംബവിളക്ക്' വീട്ടിൽ മറ്റൊരു കല്യാണ വിശേഷം കൂടി; വിവാഹ അപ്ഡേറ്റുകൾ ഉടനെയുണ്ടാവുമെന്ന് രേഷ്മ
അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് പഠനത്തിനായും ഒരുങ്ങുകയാണ് രേഷ്മ
കുടുംബവിളക്കിൽ ശീതൾ ആയി അഭിനയിക്കുന്ന ശ്രീലക്ഷ്മിയുടെ വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വലിയ സ്വീകാര്യത നല്‍കിയിരുന്നു. ചടങ്ങില്‍ വധു കഴിഞ്ഞാല്‍ ഏറ്റവുമധികം തിളങ്ങിയത് സീരിയലിൽ സുമിത്രയുടെ ഇളയ മകൻ പ്രതീഷിന്റെ ഭാര്യ വേഷം അഭിനയിക്കുന്ന രേഷ്മ എസ് നായരായിരുന്നു. ശ്രീലക്ഷ്മിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുകളുമെല്ലാമായി തിരക്കിലായിരുന്നു താരം. ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒന്നിച്ചുള്ള റീൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ തന്റെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ച രേഷ്മയുടെ വാക്കുകൾ കുടുംബവിളക്ക് ആരാധകർ ഏറ്റെടുത്തിരുന്നു. "സീരിയൽ ഞാൻ കംപ്ലീറ്റ് ആയി സ്റ്റോപ്പ് ചെയ്തു. പഠിത്തം പൂര്‍ത്തിയാക്കണം. എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് തീർക്കണം. അതുകൊണ്ടാണ് സീരിയൽ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചത്. എന്റെ വിവാഹം ഉടനെ ഉണ്ടാവില്ല. പക്ഷെ അതിന്റെ അപ്ഡേറ്റുകൾ ഉടനെ വരും. ഞാൻ ഒരാളെ പ്രണയിക്കുന്നുണ്ട്. ആൾ ആരാണ്, എന്ത് ചെയ്യുന്നു എന്നതൊക്കെ സീക്രട്ട് ആണ്. സമയം ആവുമ്പോൾ ഞാൻ വെളിപ്പെടുത്താം. കിൻഫ്രയിൽ ഉള്ള ഡിസി കോളേജിൽ ആണ് എംബിഎ ചെയ്യാൻ പോകുന്നത്. എംബിഎ കഴിഞ്ഞിട്ട് ജോലി നോക്കാനാണ് പ്ലാൻ. ഇപ്പോഴത്തെ പ്ലാൻ അങ്ങനെയാണ്. പഠിത്തം കഴിഞ്ഞിട്ട് ബാക്കി ആലോചിക്കാം.
അഭിനയത്തിൽ ഒരു അവസരം എല്ലാവര്ക്കും കിട്ടുന്നതല്ലെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ഞാൻ അത് വേണ്ടെന്ന് വച്ചതല്ല. ഞാൻ പഠിത്തത്തിന് കുറച്ചുകൂടി പ്രാധാന്യം കൊടുക്കുന്നതാണ്. ഞാൻ വിദ്യാഭ്യാസത്തിനാണ് കൂടുതൽ പ്രാധാന്യം മറ്റെന്തിനേക്കാളും നൽകുന്നത്. പഠിത്തം കഴിഞ്ഞിട്ട് വേണമെങ്കിലും അഭിനയിക്കാമല്ലോ. അഭിനയം എനിക്ക് ഇഷ്ടമാണ്. അത് എന്റെ പാഷനാണ്. ഒരു പിജി ഉണ്ടെങ്കിൽ അത് നല്ലതാണ് എന്ന് തോന്നി. അതുകൊണ്ട് തന്നെയാണ് കുറച്ചുകൂടി പഠിക്കാൻ തീരുമാനിച്ചത്", എന്നായിരുന്നു രേഷ്മയുടെ പ്രതികരണം. സന്ഞനയെന്ന കഥാപാത്രത്തിന് ഇത്രയധികം പിന്തുണ നല്കിയ ആരാധകർക്ക് താരം നന്ദിയും അറിയിച്ചിരുന്നു.
ALSO READ : ഷാനവാസ് കെ ബാവക്കുട്ടിയുടെ 'ഒരു കട്ടില് ഒരു മുറി'; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു