പ്രമോ വരെ വന്ന ശേഷം, ആ ചിത്രത്തില്‍ നിന്നും പുറത്തായി രശ്മിക; നടിയുടെ പ്രതികരണമാണോ ആ പോസ്റ്റ്.!

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നിതിൻ, വെങ്കി കുടുമുല കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തില്‍ നിന്നും രശ്മിക മന്ദന്ന പുറത്താണ്.

Rashmika Mandanna drops cryptic post amid reports of exit from Nithiin movie vvk

മുംബൈ: സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായ ഇടപെടുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മിക  ഷെയർ ചെയ്യുന്ന ഓരോ പോസ്റ്റും ഫോട്ടോയും വൈറലാകാറുണ്ട്. തെലുങ്കില്‍ വന്‍ പ്രമോ വീഡിയോ സഹിതം പ്രഖ്യാപിക്കപ്പെട്ട നിതിന്‍ ചിത്രത്തില്‍ നിന്നും രശ്മികയെ ഒഴിവാക്കി എന്നതാണ് പുതിയ വാര്‍ത്ത. അതിന് പിന്നാലെ നിഗൂഢമായ അടിക്കുറിപ്പോടെയുള്ള ഒരു ഫോട്ടോ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. 

ഫോട്ടോയിൽ രശ്മിക മന്ദാന സോഫയിൽ ഇരിക്കുന്നതും കൈകൾ പൊത്തി വായ മറയ്ക്കുന്നതും കാണാം. രശ്മിക വൈഡ്-ലെഗ് ജീൻസും ഒരു വെള്ള ടീഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. കൈകൊണ്ട് മുഖം മറച്ചിരിക്കുന്ന ഫോട്ടോയിൽ നടി ചിരിക്കുകയാണ്. "പൊതുവായി ഒരുപാട് കാര്യങ്ങളോടുള്ള എന്റെ പ്രതികരണം ഇങ്ങനെയാണ്" -എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ്. നിതിന്‍ ചിത്രത്തിന്‍റെ അണിയറക്കാരെ ഉദ്ദേശിച്ചാണോ എന്നതടക്കം ചോദ്യങ്ങള്‍ ആരാധകര്‍ ഇതിനൊപ്പം ഉയര്‍ത്തുന്നുണ്ട്. 

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നിതിൻ, വെങ്കി കുടുമുല കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തില്‍ നിന്നും രശ്മിക മന്ദന്ന പുറത്താണ്. വിഎൻആർട്രിയോ എന്നാണ് ചിത്രത്തിന് താല്‍കാലികമായി പേരിട്ടത്. ഡേറ്റ് പ്രശ്‌നങ്ങളെ തുടർന്നാണ് നടി ചിത്രത്തിൽ നിന്ന് പുറത്തായത് എന്നാണ് റിപ്പോർട്ട്.  രശ്മികയ്ക്ക് നിലവിൽ അഞ്ചോളം വലിയ ചിത്രങ്ങളുള്ളതിനാൽ ചിത്രത്തിന് വേണ്ടിയുള്ള ഡേറ്റ് നൽകാൻ അവർക്ക് കഴിയുന്നില്ലെന്നാണ് വിവരം. 

അല്ലു അർജുനൊപ്പം അഭിനയിക്കുന്ന പുഷ്പ 2: ദി റൂളില്‍ രശ്മിക ജനപ്രിയ കഥാപാത്രമായ ശ്രീവല്ലിയെ വീണ്ടും അവതരിപ്പിക്കും അതിന്‍റെ ഷൂട്ടിലാണ് താരം. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്.

ശാകുന്തളം ഫെയിം ദേവ് മോഹൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സബ്ജക്ട് പറയുന്ന റെയിൻബോയും രശ്മികയുടെതായി എത്താനുണ്ട്. നവാഗത സംവിധായകൻ ശാന്തരൂപൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജസ്റ്റിൻ പ്രഭാകരനാണ് സംഗീതസംവിധാനം. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രൺബീർ കപൂറിനൊപ്പം ആനിമൽ എന്ന ഹിന്ദി ചിത്രവും ഒരുങ്ങുകയാണ്. 

'തീയറ്ററില്‍ ആള് കയറാത്തതില്‍ അത്ഭുതമില്ല'; ട്വീറ്റ് വൈറലായി, വില കുറച്ച് പിവിആര്‍

'മിഷന്‍ ഇംപോസിബിള്‍ 7' ആദ്യ ദിനം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

Latest Videos
Follow Us:
Download App:
  • android
  • ios