തന്‍റെ ആറുകോടി വിലയുള്ള കാറിന് ചുറ്റും ആരാധകര്‍: അസ്വസ്ഥനായി രണ്‍ബീര്‍ - വീഡിയോ വൈറല്‍

വീഡിയോയിൽ കാറിന്‍റെ മുന്‍പില്‍ ഇരിക്കുന്ന രൺബീർ തൻ്റെ കാറിന് പിന്നാലെ ഓടിയവരോട് അങ്ങനെ ചെയ്യരുത് എന്ന് രണ്‍ബീര്‍ പറയുന്നത് കാണാം.

Ranbir Kapoor upset as fans run after his new Rs 6 crore Bentley vvk

മുംബൈ: രൺബീർ കപൂർ തൻ്റെ പുതിയ ആഡംബര കാറായ ബെൻ്റ്‌ലിയുമായി മുംബൈ നഗരത്തില്‍ ഞായറാഴ്ച സഞ്ചരിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ കാറിന് മുന്നില്‍‍ ആരാധകര്‍ തടിച്ചുകൂടിയതും കാറിന്‍റെ ചിത്രം എടുക്കുന്നതും  അസ്വസ്ഥനായി നോക്കുന്ന രണ്‍ബീറിന്‍റെ വീഡിയോയും വൈറലാകുന്നുണ്ട്. രൺബീർ തൻ്റെ ആപ്പാര്‍ട്ട്മെന്‍റിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പുള്ള വീഡിയോയാണ് ഒരു പാപ്പരാസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വീഡിയോയിൽ കാറിന്‍റെ മുന്‍പില്‍ ഇരിക്കുന്ന രൺബീർ തൻ്റെ കാറിന് പിന്നാലെ ഓടിയവരോട് അങ്ങനെ ചെയ്യരുത് എന്ന് രണ്‍ബീര്‍ പറയുന്നത് കാണാം. ഒരു കൈ ആംഗ്യത്തിലൂടെ താരം അവരോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ചാരനിറത്തിലുള്ള ടീ-ഷർട്ട് ധരിച്ചാണ് രണ്‍ബീര്‍ കാണപ്പെട്ടത്.

റിപ്പോർട്ടുകൾ പ്രകാരം രൺബീര്‍ അടുത്തിടെയാണ് ബെൻ്റ്ലി കോണ്ടിനെൻ്റൽ ജിടി വി8 വാങ്ങിയത്. കാര്‍ദേക്കോ  അനുസരിച്ച ബ്രിട്ടീഷ് ആഡംബര കാറിൻ്റെ ഓൺ-റോഡ് വില ഏകദേശം 6 കോടി രൂപയാണ്. എക്സ്ഷോറൂം വില 5.2 കോടി രൂപയാണ്. കഴിഞ്ഞ വർഷം രൺബീർ നാല് കോടി രൂപ വിലമതിക്കുന്ന ആഡംബര റേഞ്ച് റോവർ വാങ്ങിയിരുന്നു.

ഞായറാഴ്ചയാണ് രൺബീറും ഭാര്യ ആലിയ ഭട്ടും പുതിയ കാറിൽ മുംബൈ നഗരം ചുറ്റി സഞ്ചരിച്ചത്. ഇതിന്‍റെ വിവിധ ഫോട്ടോകള്‍ വൈറലായിട്ടുണ്ട്. നിതേഷ് തിവാരിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘രാമായണ’ത്തിൻ്റെ ചിത്രീകരണത്തിനൊരുങ്ങുകയാണ് രൺബീർ കപൂർ. 

ശ്രീരാമൻ്റെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. എന്നിരുന്നാലും പ്രൊജക്‌റ്റിനെക്കുറിച്ച് നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പ്രകാരം 'രാമായണ'ത്തിൻ്റെ സെറ്റിൽ സംവിധായകൻ തിവാരി കർശനമായ നോ ഫോൺ നയം ഏർപ്പെടുത്തിയതായി റിപ്പോർട്ട് വന്നിരുന്നു. 

പ്രഭാസുമായി ചേര്‍ന്ന് ചെയ്യുന്ന ചിത്രം റിലീസ് ദിനത്തില്‍ 150 കോടി നേടും; 'അനിമല്‍ സംവിധായകന്‍' സന്ദീപ് റെഡ്ഡി

പൃഥ്വിരാജ് പ്രധാന വില്ലന്‍; 'ബഡേ മിയാൻ ഛോട്ടേ മിയാൻ'റിലീസ് ഒരു ദിവസം വൈകും

Latest Videos
Follow Us:
Download App:
  • android
  • ios