Asianet News MalayalamAsianet News Malayalam

'ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം': ധര്‍മ്മജന്‍റെ 'രണ്ടാം വാഹത്തെക്കുറിച്ച്' രമേഷ് പിഷാരടി

അന്നും ഇന്നും അത് അവന്റെ ജീവിതമാണ്. അവന്റെ തീരുമാനവും സന്തോഷവും ആണ്.അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ് എന്നാണ് പിഷാരടി കുറിപ്പില്‍ പറയുന്നത്. 

ramesh pisharody wishes dharmajan bolgatty on his re marriage with wife vvk
Author
First Published Jun 26, 2024, 8:36 AM IST

കൊച്ചി: ധര്‍മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായത് കഴിഞ്ഞ ദിവസമായിരുന്നു. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്‍ക്ക് താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ് ഒളിച്ചോടി ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്‍തിരുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ ധര്‍മ്മജന്‍റെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ മീഡിയ കുറിപ്പ് എഴുതിയിരിക്കുകയാണ്.ധര്‍മ്മന്‍റെ സുഹൃത്തും നടനും സംവിധായകനുമായ രമേഷ് പിഷാരടി. അന്നും ഇന്നും അത് അവന്റെ ജീവിതമാണ്. അവന്റെ തീരുമാനവും സന്തോഷവും ആണ്.അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ് എന്നാണ് പിഷാരടി കുറിപ്പില്‍ പറയുന്നത്. ധര്‍മ്മജന്‍റെയും ഭാര്യയുടെയും വിവാഹ ഫോട്ടോയും കുറിപ്പിനൊപ്പം ഉണ്ട്.

പിഷാരടി എഴുതിയത്

"ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു " ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം...🥰 കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി  ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു📔. എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ 😄
ഗംഭീരമായി...അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്... 😍
അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ്

തമാശ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ധര്‍മജൻ ബോള്‍ഗാട്ടി. രണ്ട് പെണ്‍മക്കളാണ് ധര്‍മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധര്‍മജന്റെ  മക്കള്‍. നിരവധി ആരാധകരാണ്  ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്.

നടൻ ധര്‍മജൻ ബോള്‍ഗാട്ടി മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത്. പാപ്പി അപ്പച്ച എന്ന ഹിറ്റ് സിനിമയിലൂടെയാണ് ധര്‍മജൻ ബോള്‍ഗാട്ടി നടനായി അരങ്ങേറുന്നത്. പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്റ്റേഴ്‍സ് തുടങ്ങിയവയ്‍ക്ക് പുറമേ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, കുരുത്തും കെട്ടവന, ജിലേബി, അമര്‍ അക്ബര്‍ അന്തോണി, കാട്ടുമാക്കാൻ, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ട്രാൻസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടൻ മാര്‍പാപ്പ, ആടു ഒരു ഭീകര ജീവിയാണ്  എന്നിവയിലും ധര്‍മ്മജൻ ബോള്‍ഗാട്ടി വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധര്‍മജൻ ബോള്‍ഗാട്ടി ചിരി വേഷങ്ങളിലെത്തി.

ധര്‍മജൻ ബോള്‍ഗാട്ടി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പവി കെയര്‍ടേക്കറായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ദിലീപാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് വിനീത് കുമാറാണ്. ധര്‍മജൻ ബോള്‍ഗാട്ടി രതീഷ് എന്ന കഥാപാത്രമായിട്ടായി വേഷമിട്ടപ്പോള്‍ ദീപു ജി പണിക്കര്‍, ജോണി ആന്റണി, റോസ്‍മി, ജിനു ബെൻ, സ്‍ഫടികം ജോര്‍ജ് എന്നിവരും ഉണ്ടായിരുന്നു.

'നാട്ടിലെത്തിയാല്‍ നാട്ടിലെ വേഷത്തില്‍': രശ്മികയുടെ പുതിയ വേഷം

'ഭാവിയിൽ അത് സംഭവിക്കില്ല': വീഡിയോ വൈറലായി നാണക്കേടായി, മാപ്പ് പറഞ്ഞ നാഗാർജുന

Latest Videos
Follow Us:
Download App:
  • android
  • ios