ട്രെന്റിനൊപ്പം; ചാക്കോച്ചൻ കമന്റിട്ടാൽ 'അനിയത്തിപ്രാവ്'കാണുമെന്ന് പിഷാരടി, ഉടൻ മറുപടി എത്തി

ഫാസിലിന്‍റെ സംവിധാനത്തില്‍ ഇറങ്ങി ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അനിയത്തിപ്രാവ് തിയറ്ററുകളിലെത്തിയത് 1997 മാര്‍ച്ച് 26ന് ആയിരുന്നു.

ramesh pisharody comment for 27 Years of Aniyathipravu, kunchacko boban nrn

നായകനായി കുഞ്ചാക്കോ ബോബന്‍ അരങ്ങേറ്റം കുറിച്ചിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഫാസിലിന്‍റെ സംവിധാനത്തില്‍ ഇറങ്ങി ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അനിയത്തിപ്രാവ് തിയറ്ററുകളിലെത്തിയത് 1997 മാര്‍ച്ച് 26ന് ആയിരുന്നു. ഇതിലൂടെ ആണ് കുഞ്ചാക്കോ ബോബൻ എന്ന നടൻ മലയാളികൾക്ക് മുന്നിൽ എത്തിയതും. ഇപ്പോഴിതാ സിനിമ ഉറങ്ങി ഇരുപത്തി ഏഴ് വർഷം കഴിയുമ്പോൾ രമേഷ് പിഷാരടി പങ്കുവച്ച പോസ്റ്റും അതിന് ചാക്കോച്ചൻ പറഞ്ഞ കാര്യങ്ങളുമാണ് ശ്രദ്ധനേടുന്നത്. 

"ചാക്കോച്ചൻ വന്നു കമന്റ്‌ ഇട്ടാൽ 'അനിയത്തിപ്രാവ്' ഒന്നുകൂടെ കാണും..27 Years of Aniyathipravu", എന്നായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തത്. ഒപ്പം കുഞ്ചാക്കോ ബോബനെ ടാ​ഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ചാക്കോച്ചൻ ഉടൻ മറുപടിയുമായി എത്തി. പോയി കാണൂ കാണൂ എന്നാണ് ചാക്കോച്ചൻ മറുപടി കമന്റ് ചെയ്തത്. പിന്നാലെ കമന്റുമായി സെലിബ്രിറ്റികൾ അടക്കമുള്ളവർ രം​ഗത്ത് എത്തി. 

പിഷാരടി കമന്റിന് റിപ്ലെ തന്നാൽ കപ്പൽ മുതലാളി കാണാം എന്നാണ് ഒരാളുടെ കമന്റ്. ഇതിന് പോയി കാണൂ എന്ന് പിഷാരടിയും മറുപടി നൽകി. അനിയത്തിപ്രാവ് വന്ന് കമന്റിട്ടാൽ ചാക്കോച്ചനെ ഒന്നൂടെ കാണാം എന്നാണ് രാജ് കലേഷ് ഇട്ട കമന്റ്. വിജയ് യേശുദാസും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അനിയത്തിപ്രാവിന്‍റെ 27ാം വര്‍ഷത്തെ സന്തോഷം കുഞ്ചാക്കോ ബോബനും പങ്കുവച്ചിട്ടുണ്ട്. 

'അവർ ചെയ്തത് തെറ്റ്'; ആർഎൽവി രാമകൃഷ്ണനെ അപമാനിച്ച സത്യഭാമയ്ക്ക് എതിരെ ഫഹദ് ഫാസില്‍

അതേസമയം, 'ചാവേർ' ആണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു. ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമാണ് ചാവേര്‍. ഒക്ടോബര്‍ 5ന് ആയിരുന്നു ചാവേറിന്‍റെ റിലീസ്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios