'തീയറ്ററില്‍ ആള് കയറാത്തതില്‍ അത്ഭുതമില്ല'; ട്വീറ്റ് വൈറലായി, വില കുറച്ച് പിവിആര്‍
അടുത്തിടെ നോയിഡയിൽ ഒരു സിനിമ കാണാൻ പോയ മാധ്യമപ്രവർത്തകൻ പിവിആർ സിനിമാസിലെ ചീസ് പോപ്‌കോണിനും പെപ്‌സിക്കും നല്‍കേണ്ടി വന്ന ഉയർന്ന വിലയെക്കുറിച്ച് ട്വീറ്റ് ചെയ്തത് വന്‍ വൈറലായിരുന്നു.
നോയിഡ: മൾട്ടിപ്ലെക്‌സുകളിലും തീയറ്ററുകളിലും അമിത വിലയ്ക്ക് ഭക്ഷണ സാധാനങ്ങള്‍ വില്‍ക്കുന്നുവെന്നത് വ്യാപകമായി ഉയരുന്ന പരാതിയാണ്. അടുത്തിടെ നോയിഡയിൽ ഒരു സിനിമ കാണാൻ പോയ മാധ്യമപ്രവർത്തകൻ പിവിആർ സിനിമാസിലെ ചീസ് പോപ്‌കോണിനും പെപ്‌സിക്കും നല്‍കേണ്ടി വന്ന ഉയർന്ന വിലയെക്കുറിച്ച് ട്വീറ്റ് ചെയ്തത് വന്‍ വൈറലായിരുന്നു.
ഇതിന് പിന്നാലെ സിനിമാപ്രേമികൾക്ക് സന്തോഷവാർത്തയാണ് ഇപ്പോള്‍ വരുന്നത്. പിവിആർ സിനിമാസ് ഈ ട്വീറ്റ് വൈറലായതിന് പിന്നാലെ തങ്ങളുടെ തീയറ്ററുകളില്‍ വില്‍ക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കൾക്കും പാനീയങ്ങൾക്കും വില കുറച്ചിരിക്കുകയാണ്. ചീസ് പോപ്‌കോണിനും പെപ്‌സിക്കും താൻ 820 രൂപ നല്‍കേണ്ടിവന്നുവെന്നാണ് ജൂലൈ 2ന് ത്രിദീപ് കെ മണ്ഡല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തത്.
" 55 ഗ്രാം ചീസ് പോപ്‌കോണിന് 460 രൂപ, 600 മില്ലി പെപ്‌സിക്ക് 360 രൂപ. പിവിആര്‍ നോയിഡയില്‍ ഇത്രയും സാധനത്തിന് ആയത് ആകെ 820 രൂപ. ഇത്രയും തുക വച്ച് ആമസോണ്‍ പ്രൈം വീഡിയോയുടെ വാർഷിക സബ്‌സ്‌ക്രിപ്‌ഷന്‍ എടുക്കാം. ആളുകള്‍ തീയറ്ററില്‍ കയറുന്നില്ലെന്ന് പറയുന്നതില്‍ അതിശയിക്കാനൊന്നും ഇല്ല. കുടുംബത്തോടൊപ്പം സിനിമ കാണുക എന്നത് താങ്ങാവുന്ന കാര്യമല്ല" - ത്രിദീപ് കെ മണ്ഡലിന്‍റെ ട്വീറ്റ് പറയുന്നു.
ത്രിദീപ് കെ മണ്ഡലിന്‍റെ ട്വീറ്റ് വലിയ തോതില്‍ ചര്‍ച്ചയായി. 2.6 മില്യൺ വ്യൂസ് നേടുകയും ചെയ്തു. ഇതോടെ ബുധനാഴ്ച ത്രിദീപിന്‍റെ ട്വീറ്റിന് പിവിആര്‍ മറുപടിയുമായി എത്തി. തങ്ങള്‍ ഭക്ഷണ സാധനങ്ങളുടെ വിലകുറച്ചുവെന്നാണ് പിവിആര്‍ പറയുന്നത്.
പുതിയ വാരാന്ത്യ ഓഫറിൽ പിവിആര്‍ അൺലിമിറ്റഡ് പോപ്‌കോണും, പെപ്‌സിയുടെ സൗജന്യ റീഫില്ലുകളും വാഗ്ദാനം ചെയ്യുന്നു. തിങ്കൾ മുതൽ വ്യാഴം വരെ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ബർഗർ, സമൂസ, സാൻഡ്‌വിച്ച്, പെപ്‌സി തുടങ്ങിയവയ്ക്ക് 99 രൂപ മാത്രമേ ഈടാക്കൂ എന്നാണ് പിവിആറിന്‍റെ ട്വീറ്റില്‍ വാഗ്ദാനം ചെയ്യുന്നത്.
എന്തായാലും ട്വീറ്റിന് മറുപടിയുമായി മണ്ഡല്‍ എത്തിയിട്ടുണ്ട്. ട്വീറ്റിനെ ഗൌരവമായി കണ്ടതിലും നടപടി എടുത്തതിലും സന്തോഷമുണ്ടെന്ന് ദ ക്വിന്‍റില്‍ മാധ്യമ പ്രവര്‍ത്തകനായ ഇദ്ദേഹം പറയുന്നു.
ആദിപുരുഷ് പാഠമായി; ഓ മൈ ഗോഡ് 2 സെന്‍സറിംഗില്‍ കൂടുതല്‍ കരുതലില്‍ സെന്‍സര്‍ ബോര്‍ഡ്.!
'എല്ലാത്തിനും കാരണക്കാരി': ഒന്നര പതിറ്റാണ്ടിന് ഇപ്പുറവും പ്രീതി സിന്‍റയ്ക്ക് മാപ്പില്ലെന്ന് സുചിത്ര
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here