പണം നേരത്തെ വാങ്ങിയിട്ടും 'കൊറോണ കുമാര്‍' ആയില്ല: ചിമ്പുവിനെതിരെ പരാതി
ചിമ്പു തഗ് ലൈഫില്‍ ഉണ്ടെന്ന ഔദ്യോഗിക പ്രഖ്യാപനം പോസ്റ്ററിലൂടെ പുറത്ത് എത്തുകയായിരുന്നു.
ചെന്നൈ: ചിത്രത്തില്‍ അഭിനയിക്കാന്‍ പണം വാങ്ങി വാക്ക് മാറ്റിയതിന്‍റെ പേരില്‍ നടന്‍ ചിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്. വേല്‍ പ്രൊഡക്ഷന്‍സിന്‍റെ കൊറോണ കുമാര്‍ എന്ന ചിത്രമാണ് വിവാദമായത്. തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗൺസിലിലാണ് ഇഷാരി പരാതി നൽകിയിരിക്കുന്നത്.
തങ്ങളുടെ പണം തിരിച്ചുതരുന്നത് വരെ ചിമ്പുവിനെ മറ്റ് പ്രൊഡക്ഷന്‍ ഹൗസുകളുടെ ചിത്രത്തില്‍ നിന്നും വിലക്കണം എന്നാണ് വേല്‍ ഇന്‍റര്‍നാഷണല്‍ ഉടമ ആവശ്യപ്പെടുന്നത്. കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫ് എന്ന ചിത്രത്തില്‍ ചിമ്പു അഭിനയിക്കാന്‍ ആരംഭിച്ചതോടെയാണ് പരാതിയുമായി ഇഷാരി കെ ഗണേഷ് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗൺസിലിനെ സമീപിച്ചത്.
തഗ് ലൈഫില്‍ ദുല്‍ഖര്‍ ഒഴിഞ്ഞ കസേരയിലേക്ക് വരിക ചിമ്പു ആയിരിക്കുമെന്ന് നേരത്തേ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ദില്ലി ലൊക്കേഷനില്‍ നിന്നുള്ള ചിമ്പുവിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
ചിമ്പു തഗ് ലൈഫില്‍ ഉണ്ടെന്ന ഔദ്യോഗിക പ്രഖ്യാപനം പോസ്റ്ററിലൂടെ പുറത്ത് എത്തുകയായിരുന്നു. രാജ്കമല്‍ ഫിലിംസ് പുറത്തിറക്കിയിരിക്കുന്ന ഒരു വീഡിയോയിലൂടെയാണ് ഈ കാസ്റ്റിംഗ് അനൗണ്‍സ്‍മെന്‍റ് നടന്നത്.
ബോര്‍ഡര്‍ പട്രോള്‍ എന്നെഴുതിയിരിക്കുന്ന ഒരു എസ്‍യുവിയില്‍ തോക്ക് ധാരിയായി ഡ്രൈവിംഗ് സീറ്റിലാണ് ചിമ്പുവിനെ മണി രത്നം അവതരിപ്പിച്ചിരിക്കുന്നത്. മുടി നീട്ടി, കുറ്റിത്താടി വച്ചാണ് കഥാപാത്രത്തിനായുള്ള ചിമ്പുവിന്‍റെ ഗെറ്റപ്പ്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് സൂചന. പത്ത് തലയാണ് അവസാനമായി ചിമ്പു അഭിനയിച്ച ചിത്രം. അതിന് ശേഷം ആദ്യമായി ചിമ്പു അഭിനയിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്.
എന്‍റെ കാമുകി ബിപാഷയെ ജോണ്‍ എബ്രഹാം തട്ടിയെടുത്തുവെന്ന് വരെ കേട്ടു: ഡിനോ മോറിയ
ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച് 'മഞ്ഞുമ്മല്‍ ബോയ്സില്‍' തീര്‍ന്ന വിസ്മയം വെളിപ്പെടുത്തി സംവിധായകന്‍