പ്രിയങ്ക ചോപ്ര ഉടമസ്ഥയായിരുന്നു ന്യൂയോര്‍ക്ക് റെസ്റ്റോറൻ്റായ സോന അടച്ചുപൂട്ടുന്നു
2021ൽ പ്രിയങ്ക ചോപ്രയും മനീഷ് ഗോയലും ചേർന്നാണ് സോന സ്ഥാപിച്ചത്. ഇന്ത്യൻ ഭക്ഷണത്തിനുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ട്‌സ്‌പോട്ടായി ഇത് അതിവേഗം മാറി.
ന്യൂയോര്‍ക്ക്: നടി പ്രിയങ്ക ചോപ്രയുടെ ബിസിനസ് പങ്കാളിയായിരുന്ന ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്ത റെസ്റ്റോറൻ്റായ സോന അടച്ചുപൂട്ടുന്നു. മൂന്ന് വർഷത്തിലേറെയായി ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന സോന പൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് മാനേജ്മെന്‍റ്. ഹോളിവുഡ് ബോളിവുഡ് സെലിബ്രിറ്റികൾ അടക്കം പ്രമുഖര്‍ പതിവായി വരുന്ന സോന ഇൻസ്റ്റാഗ്രാം വഴിയാണ് തങ്ങളുടെ സേവനത്തിൻ്റെ അവസാന ദിവസം ജൂൺ 30 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
“ശ്രദ്ധേയമായ മൂന്ന് വർഷങ്ങൾക്ക് ശേഷം, സോന അടച്ചുപൂട്ടുകയാണ്. ഞങ്ങളുടെ റസ്റ്റോറൻ്റിലെത്തിയ എല്ലാവരോടും ഞങ്ങൾക്ക് വളരെയധികം നന്ദിയുണ്ട്. നിങ്ങളെ സേവിക്കുന്നത് ഞങ്ങളുടെ ഏറ്റവും വലിയ ബഹുമതിയാണ്” റസ്റ്റോറൻ്റിൻ്റെ ഔദ്യോഗിക പ്രസ്താവനയിൽ പയുന്നു. "സോനയുടെ അവസാന സേവനം ജൂൺ 30 ആയിരിക്കും. ഞായറാഴ്ച ബ്രഞ്ച് ആയിരിക്കും ലഭിക്കുക" എന്നും പോസ്റ്റില്‍ പറയുന്നു.
2021ൽ പ്രിയങ്ക ചോപ്രയും മനീഷ് ഗോയലും ചേർന്നാണ് സോന സ്ഥാപിച്ചത്. ഇന്ത്യൻ ഭക്ഷണത്തിനുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ട്‌സ്‌പോട്ടായി ഇത് അതിവേഗം മാറി. 2023-ൽ റസ്റ്റോറൻ്റ് തുറന്ന് ഏകദേശം രണ്ട് വർഷത്തിന് ശേഷം പ്രിയങ്ക ചോപ്ര ഈ സംരംഭത്തിൽ നിന്ന് പിന്മാറിയിരുന്നു.
ചോപ്രയും അവരുടെ ഭർത്താവ് നിക്ക് ജോനാസും മറ്റ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത പ്രത്യേക പൂജയോടെയാണ് റെസ്റ്റോറൻ്റിൻ്റെ ഉദ്ഘാടനം 2021 ല്‍ നടന്നത്. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു.
സഹസ്ഥാപകൻ മനീഷ് കെ ഗോയൽ തൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സോനയ്ക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. "എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന്, ഈ സ്വപ്നത്തെ ജീവസുറ്റതാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി" മനീഷ് ഗോയല്‍ എഴുതി. ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരു ഏടാണ് അവസാനിക്കുന്നത് എന്ന് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
'വിജയ് ചിത്രത്തില്‍ ഓഫര്‍ വന്നു, പ്രിയങ്ക കരഞ്ഞുകൊണ്ട് പറഞ്ഞു ഞാന്‍ ചിത്രം ചെയ്യുന്നില്ല'