നാഷണല്‍ പാര്‍ക്കിലെ പ്രവേശന അനുമതിയില്ലാത്ത ഭാഗത്ത് നടന്ന ബോണ്ട് നായകന് പിഴ ശിക്ഷ
ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് നടന്‍ നിരോധിക്കപ്പെട്ട സ്ഥലത്ത് പ്രവേശിച്ചുവെന്ന് മനസിലായത്.
ന്യൂയോര്‍ക്ക്: 2023 നവംബറിൽ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സന്ദർശനത്തിനിടെ നിരോധിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങിയ ബോണ്ട് താരം പിയേഴ്‌സ് ബ്രോസ്‌നൻ വ്യായാഴാഴ്ച കുറ്റം സമ്മതിച്ചു. ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷമാണ് നടന്‍ നിരോധിക്കപ്പെട്ട സ്ഥലത്ത് പ്രവേശിച്ചുവെന്ന് മനസിലായത്.
വ്യോമിംഗിലെ മാമോത്ത് കോടതി ബ്രോസ്‌നൻക്ക് 500 ഡോളർ പിഴ ചുമത്തുകയും പാർക്കിനെ പിന്തുണയ്ക്കുന്ന സ്ഥാപനമായ യെല്ലോസ്റ്റോൺ ഫോറെവറിലേക്ക് ഏപ്രിൽ 1-നകം 1,000 ഡോളർ സംഭാവന നൽകാനും ഉത്തരവിട്ടു. പ്രൊസിക്യൂഷന്‍ നടന് 5000 രൂപയാണ് പിഴ ചുമത്താന്‍ വാദിച്ചതെങ്കിലും കുറ്റം സമ്മതിച്ചതിനാല്‍ പിഴ 1500 ഡോളറാക്കുകയായിരുന്നു.
വ്യാഴാഴ്ച ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരം ക്ഷമാപണം നടത്തിയിരുന്നു. "എന്‍റെ ആവേശം കാരണമാണ് ഒരു തെറ്റ് പറ്റിയത്. നമ്മുടെ പ്രകൃതിയോടും ലോകത്തോടും അങ്ങേയറ്റം ബഹുമാനവും സ്നേഹവും ഉള്ള ഒരു പരിസ്ഥിതി പ്രവർത്തകനാണ് ഞാന്‍.ചെയ്ത തെറ്റിന് മാപ്പ് പറയുന്നു" പിയേഴ്‌സ് ബ്രോസ്‌നൻ എഴുതി.
പാര്‍ക്ക് അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് 70 കാരനായ ബ്രോസ്‌നൻ നവംബർ 1 വ്യോമിംഗ്-മൊണ്ടാന ലൈനിന് സമീപമുള്ള യെല്ലോസ്റ്റോണിൻ്റെ വടക്കൻ ഭാഗത്തുള്ള മാമോത്ത് ടെറസസിലെ പ്രവേശന പരിധി കടന്ന് പിയേഴ്‌സ് ബ്രോസ്‌നൻ പോവുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
വ്യക്തിപരമായ സന്ദർശനത്തിനായാണ് അദ്ദേഹം പാർക്കിലെത്തിയതെന്നും സിനിമാ ജോലികൾക്കല്ലെന്നും വ്യോമിംഗിനായുള്ള യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു.
'33 ലക്ഷം ഫോളോവേര്‍സിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്': പോഡ്കാസ്റ്റിലെ അതിഥി കാരണം സാമന്ത പെട്ടു.!
ഓറിയുടെ പ്രധാന വരുമാന മാര്‍ഗ്ഗം 'കല്ല്യാണങ്ങളില്‍ പങ്കെടുക്കുന്നത്'; പ്രതിഫലം കേട്ട് ഞെട്ടരുത്.!