താൻ ഗർഭിണിയല്ല, ഗോസിപ്പുകൾക്ക് വിരാമമിട്ട് പ്രതികരണവുമായി പേളി മാണി

പേളി മാണി തന്റെ യൂട്യൂബ് ചാനലിലൂടെ മൂന്നാമതും ഗർഭിണിയാണെന്നുള്ള വാർത്തകൾ നിഷേധിച്ച് പേളി, 

Pearly Mani responded by saying that she is not pregnant

കൊച്ചി: എല്ലാ വിശേഷങ്ങളും പങ്കിടുന്ന കൂട്ടത്തിൽ മുൻപിലാണ് പേളി മാണി . കരിയറിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും പേളി മാണി പങ്കുവെക്കാറുണ്ട്. ശ്രിനിഷ് അരവിന്ദുമായുള്ള പ്രണയവും, വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇനിയുള്ള ജീവിതം ശ്രീനിക്ക് ഒപ്പമെന്ന് പേളി തീരുമാനിച്ചത് ബിഗ് ബോസില്‍ വെച്ചായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു പേളി രണ്ടാമതും അമ്മയാവുന്നത്. മൂത്ത മകള്‍ നിലയ്ക്ക് കൂട്ടായി നിറ്റാര എന്ന പെണ്‍കുഞ്ഞും ജനിച്ചു. ഇപ്പോള്‍ രണ്ട് പെണ്‍മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് ശ്രീനിഷും പേളിയും.

കഴിഞ്ഞ ദിവസം പേളിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഒരു സന്തോഷവാര്‍ത്ത കൂടി പങ്കുവെക്കാനുണ്ട് അത് ഇപ്പോഴല്ല കുറച്ചു കൂടി കഴിഞ്ഞിട്ട് പറയാമെന്ന് നടി സൂചിപ്പിച്ചിരുന്നു. ഇത് പേളി വീണ്ടും ഗര്‍ഭിണിയായത് ആണെന്നാണ് പലരും കരുതിയത്. പിന്നാലെ പേളി മൂന്നാമതും ഗര്‍ഭിണിയായെന്ന വാര്‍ത്ത പ്രചരിച്ചു. തന്റെ ഗര്‍ഭത്തെക്കുറിച്ച് വ്യാപകമായി വാര്‍ത്തകള്‍ വന്നതോടെ ഇതില്‍ പ്രതികരിച്ച് പേളി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍.

ഇന്‍സ്റ്റാഗ്രാമിലൂടെ സ്‌റ്റോറിയായി പേളി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്... 'ഞാന്‍ ഗര്‍ഭിണിയല്ല അത് വെറും ബിരിയാണിയാണ്' എന്നാണ് പേളിയുടെ മറുപടി. സ്ഥിരം പറയാറുള്ള തമാശപോലെ തന്റെ പേരിലെ വാര്‍ത്തയെ നിസ്സാരവല്‍ക്കരിച്ചിരിക്കുകയാണ് താരം.

ഭര്‍ത്താവിനും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് പേളിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ നടത്തിയത്. ചടങ്ങിന്റെ വിശേഷങ്ങളൊക്കെ വ്‌ലോഗിലൂടെ താരം പങ്കുവെച്ചു. ഈ വീഡിയോയുടെ അവസാനത്തിലാണ് ഞങ്ങള്‍ക്കൊരു ഹാപ്പി ന്യൂസ് പറയാനുണ്ട്. പക്ഷേ അതിപ്പോള്‍ പറയുന്നില്ല. വളരെ സ്‌പെഷ്യലായ ന്യൂസ് ആണ് വൈകാതെ നിങ്ങളോട് പറയും, ഇപ്പോള്‍ പറഞ്ഞാല്‍ അത് വളരെ നേരത്തെയായി പോകുമെന്ന് ശ്രീനിഷും പേളിയും ഒരുപോലെ പറഞ്ഞത്.

ജീവിതത്തിലെ ഏറ്റവും വലിയ നിറവുകളിൽ ഒന്ന്; അധ്യാപികയെ കണ്ട സന്തോഷത്തിൽ മാത്തുക്കുട്ടി

ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഇന്‍ഫ്‌ളുവന്‍സർ; ഓർമാക്സ് ലിസ്റ്റിലെ ഏക മലയാളി പേളി മാണി

Latest Videos
Follow Us:
Download App:
  • android
  • ios