നിറ്റാരയ്‍ക്കൊപ്പം ആദ്യ ഫ്ലൈറ്റ് യാത്ര; സന്തോഷം പങ്കുവെച്ച് പേളി

അണ്ടർ 25 സമ്മിറ്റിനു വേണ്ടി ബംഗളൂരുവിലേക്ക് പോകുന്ന യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ച് പേളി

pearle maaney shares joy of flight travel with her younger daughter nitara nsn

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. പേളിയും ഭർത്താവ് ശ്രീനിഷും തങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ജനുവരിയിൽ ആണ് ഇരുവരും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. ഇപ്പോഴിതാ നിറ്റാര എന്ന പേരിട്ടിരിക്കുന്ന കുഞ്ഞിന്‍റെ ആദ്യ ഫ്ലൈറ്റ് യാത്രയുടെ വിശേഷങ്ങളും ശ്രീനിഷ് നിറ്റാര ബേബിയ്ക്ക് വേണ്ടി നടത്തുന്ന നേർച്ചയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് പേളി.

ശ്രീനിയും നില ബേബിയും ഇല്ലാതെ മമ്മിയെ കൂടെ കൂട്ടി നിറ്റാരയുമായാണ് താൻ യാത്ര പോകുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ മൂത്ത മകളുടെ പേരാണ് നില. ഇന്ത്യയിലെ തന്നെ ബിഗസ്റ്റ് യൂത്ത് ഫെസ്റ്റിവൽ ആയ അണ്ടർ 25 സമ്മിറ്റിനു വേണ്ടി ബംഗളൂരുവിലേക്ക് പോകുന്ന യാത്രയുടെ വിശേഷങ്ങൾ ആണ് പേളി പങ്കിട്ടിരിക്കുന്നത്. "ഈ പ്രാവശ്യം വാവയെയും കൊണ്ടാണ് പോകുന്നത്. അതിൽ ടെൻഷൻ ഉള്ളത് ശ്രീനി എന്റെ കൂടെ വരുന്നില്ല. ശ്രീനി ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിരിക്കുവാണ്. 41 ദിവസത്തെ കഠിനമായ വ്രതത്തിൽ ആണ് ശ്രീനി ഉള്ളത്. എനിക്ക് ഇതൊരു പുതിയ അനുഭവം ആണ്.

ഞാനും ഇപ്പോൾ വെജിറ്റേറിയൻ ആണ്. വേറെ ഒരു മുറിയിൽ തറയിൽ പായ വിരിച്ചാണ് ശ്രീനി ഉറങ്ങുന്നത്. ശ്രീനി രാവിലെയും വൈകിട്ടും രണ്ടുനേരം കുളിക്കും, അമ്പലത്തിലും പോകുന്നുണ്ട്. ഞാൻ അങ്ങിനെ നോൺ വെജ് കഴിക്കാതിരിക്കണ്ട ആവശ്യം ഒന്നും ഇല്ല. എന്നാലും ശ്രീനിയ്ക്ക് വേണ്ടി ഞാൻ കഴിക്കുന്നില്ല. ഞാൻ മാത്രമല്ല ഈ വീട്ടിൽ ആരും ഇപ്പോൾ നോൺവെജ് കഴിക്കുന്നില്ല. നിതാരയ്ക്ക് വേണ്ടിയാണ് ശ്രീനി ഈ വ്രതം എടുക്കുന്നത്. ശ്രീനി എന്നോട് പറയാതെ തന്നെ ഈ നേർച്ച നേർന്നതാണ്. ജനുവരി ആയപ്പോൾ ആണ് എന്നോട് പറയുന്നത്. അപ്പോഴാണ് ഇത് ഇത്രയും സീരിയസ് ആണെന്ന് എനിക്ക് മനസിലായത്. അതുകൊണ്ട് ഞാനും ശ്രീനിയെ എന്നെക്കൊണ്ട് പറ്റുന്ന പോലെ സപ്പോർട്ട് ചെയ്യുകയാണ്," പേളി പറയുന്നു.

ALSO READ : തെലുങ്കില്‍ അടുത്ത ചിത്രവുമായി അനുപമ പരമേശ്വരന്‍; 'ടില്ലു സ്ക്വയറി'ലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios