ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഇന്‍ഫ്‌ളുവന്‍സർ; ഓർമാക്സ് ലിസ്റ്റിലെ ഏക മലയാളി പേളി മാണി
ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ് പേളി.
അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. നില എന്ന മൂത്ത മകൾക്ക് പിന്നാലെ രണ്ടാമത്തെ കണ്മണി വന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും. ഇപ്പോഴിതാ 2024ലെ തന്റെ ഒരു വിഷൻ സാക്ഷത്കരിച്ചതിന്റെ സന്തോഷത്തിലാണ് പേളി.
ഓര്‍മാക്‌സിന്റെ, ഇന്ത്യയിലെ ഏറ്റവും പോപ്പുലര്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ് പേളി. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് പേളി ഉള്ളത്. ഈ നേട്ടം തന്റെ ഭര്‍ത്താവ് ശ്രീനിഷിന് സമര്‍പ്പിക്കുന്നു എന്നാണ് പോസ്റ്റ് പങ്കുവച്ചുകൊണ്ട് പേളി മാണി കുറിച്ചത്.
ബോളിവുഡിനെ തുണയ്ക്കുമോ 'സിക്കന്ദര്‍'? സ്റ്റൈലിഷ് ഗെറ്റപ്പിൽ സൽമാൻ ഖാന്‍, ടീസർ എത്തി
"2025ലേക്ക് അടുക്കുമ്പോള്‍ ഈ അംഗീകാരം ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷം തോന്നുന്നു. കഴിഞ്ഞ നവംബര്‍ ഞങ്ങള്‍ക്ക് ഏറ്റവും മികച്ച മാസങ്ങളിലൊന്നായിരുന്നു. എന്റെ പ്രിയപ്പെട്ട ചില ക്രിയേറ്റേഴ്സ് ഉള്ള ഈ ലിസ്റ്റിന്റെ ഭാഗമാകുക എന്നത് ശ്രീനിക്കും എനിക്കും വലിയൊരു ഉറപ്പാണ് തരുന്നത്, നമ്മള്‍ സാവധാനത്തിലാണെങ്കിലും, സുസ്ഥിരമായ, ശരിയായ പാതയിലൂടെ സഞ്ചരിക്കുകയാണെന്ന ഉറപ്പ്. ഞാന്‍ ഇതിന് എന്റെ ഭര്‍ത്താവ് ശ്രീനിയോട് കടപ്പെട്ടിരിക്കുന്നു, കാരണം ശ്രീനിയാണ് ഞങ്ങളുടെ ചാനലിന്റെ ആത്മാവ്. പേളി മാണി പ്രൊഡക്ഷന്‍സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്റെ ടീമിന് ആശംസകള്‍, അവസാനത്തേതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമായി എന്റെ കുടുംബം (യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ്). എപ്പോഴും അങ്ങനെ തന്നെയാണ് ഞാന്‍ നിങ്ങളെ വിളിക്കുന്നത്.. നിങ്ങളെല്ലാവരും എല്ലാത്തിലും എന്നോടൊപ്പം ഉണ്ടായിരുന്നു. മലയാളത്തില്‍ നിന്നുള്ള ബാക്കിയുള്ള സ്രഷ്ടാക്കള്‍ക്ക്, ഇത് പ്രാദേശിക ഉള്ളടക്കത്തിന്റെ ശക്തി കാണിക്കുന്നു, ദേശീയതയിലേക്ക് പോകുന്നതിന് ഭാഷ ഒരു തടസ്സമല്ലെന്ന് ഇത് തെളിയിക്കുന്നു. മലയാളി ഡാ", എന്നായിരുന്നു പേളി മാണിയുടെ പോസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..