Asianet News MalayalamAsianet News Malayalam

പവിത്ര ഗൗഡയ്ക്ക് പോലീസ് കസ്റ്റഡിയിൽ മേക്കപ്പിടല്‍; വീഡിയോ വൈറലായതിന് പിന്നാലെ നടപടി

രേണുകസ്വാമി വധക്കേസിലെ മുഖ്യപ്രതിയായ പവിത്രയെ ബംഗളൂരുവിലെ വസതിയിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. 

Pavitra Gowda in police custody wearing make-up; Action taken after video goes viral vvk
Author
First Published Jun 28, 2024, 1:35 PM IST

ബെംഗലൂരു: ജയിലിൽ കഴിയുന്ന കന്നഡ സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപയുടെ സുഹൃത്തും കേസിലെ പ്രതിയുമായ നടി പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിൽ മേക്കപ്പിട്ട് പ്രത്യക്ഷപ്പെട്ടതില്‍ നടപടി. കർണാടക പോലീസ് ബുധനാഴ്ച സംഭവത്തില്‍ പവിത്രയുടെ സുരക്ഷ ചുമതലയുള്ള വനിതാ സബ് ഇൻസ്‌പെക്ടർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

രേണുകസ്വാമി വധക്കേസിലെ മുഖ്യപ്രതിയായ പവിത്രയെ ബംഗളൂരുവിലെ വസതിയിൽ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.  പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം വസതിയിൽ നിന്ന് തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ പവിത്ര ലിപ്സ്റ്റിക്കും മേക്കപ്പും ഉപയോഗിച്ചിരുന്നതായി വീഡിയോ സഹിതം കന്നഡ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. 

ഇതിനെ തുടര്‍ന്നാണ്  അനാസ്ഥയുടെ പേരിൽ ഡിസിപി (വെസ്റ്റ്)  എസ്ഐക്ക് നോട്ടീസ് നൽകുകയും വിശദീകരണം തേടുകയും ചെയ്തത്. സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടാകും എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. 

രേണുക സ്വാമി വധക്കേസില്‍ പവിത്ര ഗൗഡ  ഒന്നാം പ്രതിയാണ്.  മുൻനിര കന്നഡ ചലച്ചിത്ര നടൻ ദർശൻ തൂഗുദീപ കേസില്‍  രണ്ടാം പ്രതിയാണ്.

ദര്‍ശന്‍റെ ആരാധകനായ രേണുകസ്വാമി പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ രോഷാകുലനാക്കുകയും കൊലപാതകം ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഇടയാക്കിയതെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നത്. രേണുകസ്വാമിയുടെ മൃതദേഹം ജൂൺ 9 ന് ഇവിടെ സുമനഹള്ളിയിലെ ഓടയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. ജൂൺ 8 നാണ് കടുത്ത പീഡനത്തിന് ശേഷം  രേണുകസ്വാമി കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്. 

ദര്‍ശന്‍റെ അറസ്റ്റിന് പിന്നിലെ കന്നഡ സിനിമയിലെ വന്‍ താരങ്ങളായ കിച്ച സുദീപ്, ഉപേന്ദ്ര എന്നിവര്‍ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു. അരുണ സ്വാമി കേസില്‍ ഇതുവരെ പൊലീസ് 17പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

തമിഴ്നാട്ടിൽ നല്ല നേതാക്കൾ ഇല്ല, നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തിൽ വരണമെന്ന് വിജയ്

അവതാര പിറവി പോലെ ബോക്സോഫീസ് കുലുക്കി കൽക്കി 2898 എഡി ഒന്നാം ദിനം; റെക്കോഡ് കളക്ഷന്‍
 

Latest Videos
Follow Us:
Download App:
  • android
  • ios