'എന്‍റെ കുഞ്ഞിനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല' തുറന്നടിച്ച് പാര്‍വ്വതി വിജയ്
ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍ ആണ് മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് നടി ശക്തമായി പ്രതികരിച്ചത്.
കൊച്ചി: മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പാര്‍വ്വതി വിജയ് യെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. കുടുംബ വിളക്കിലെ ശീതളായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടിയുടെ പ്രണയവും വിവാഹവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടി മൃദുല വിജയ് യുടെ സഹോദരി കൂടെയായ പാര്‍വ്വതി ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പാര്‍വണ്‍ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്.
ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍ ആണ് മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് നടി ശക്തമായി പ്രതികരിച്ചത്. വീഡിയോയ്ക്ക് താഴെ പല ചോദ്യങ്ങളും വരുന്നുണ്ട്. പക്ഷെ അതിനൊക്കെയുള്ള മറുപടി ഞാന്‍ പിന്നീട് തരാം. എന്നാല്‍ ഇപ്പോള്‍ എന്റെ മോളെ കുറിച്ച് നെഗറ്റീവ് പറയുന്ന ആ ഒരാളോട് മാത്രം ഞാന്‍ പ്രതികരിച്ചേ പറ്റൂ എന്ന് പറഞ്ഞാണ് പാര്‍വ്വതി തുടങ്ങുന്നത്. കുഞ്ഞിന്റെ നിറത്തിന്റെ പേരിലും കുസൃതിയുടെ പേരിലും വളരെ മോശം കമന്റിടാന്‍ നിങ്ങളാരാണ് എന്നാണ് പാര്‍വ്വതി ചോദിയ്ക്കുന്നത്.
കുഞ്ഞുങ്ങളായാല്‍ ചിലപ്പോള്‍ കുരുത്തക്കേടുകള്‍ എല്ലാം കളിച്ചേക്കും. ജെനിറ്റിക്കായി ചിലപ്പോള്‍ കറുപ്പോ, വെളുപ്പോ എല്ലാം ആയേക്കും. അതിന് കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും പ്രശ്‌നമില്ലെങ്കില്‍ നിങ്ങളാരാണ് ചോദിക്കാന്‍. റിയാക്ട് ചെയ്യേണ്ട എന്നാണ് ആദ്യ കരുതിയത്. പക്ഷെ എന്റെ കുഞ്ഞിനെ പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല. ഇനി ഇത്തരത്തിലുള്ള കമന്റ് വന്നാല്‍ എങ്ങനെ നേരിടണം എന്ന് എനിക്കറിയാം എന്ന് പാര്‍വ്വതി പറയുന്നു. എന്റെ കുഞ്ഞാണ് എനിക്കെല്ലാം എന്നും നടി പറയുന്നുണ്ട്. നിഷ്‌കളങ്കമായ കുഞ്ഞിനെ കുറിച്ച് പോലും ഇങ്ങനെ നെഗറ്റീവ് പറയാന്‍ ഇവരൊക്കെ മനുഷ്യരാണോ എന്നാണ് പാര്‍വ്വതിയുടെ അമ്മ ചോദിയ്ക്കുന്നത്.
അടുത്തിടെ പാര്‍വ്വതി ഭര്‍ത്താവ് അരുണിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാത്തതെന്താണ് എന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ കഴിഞ്ഞ വീഡിയോയില്‍ വന്നിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങളോടൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ല. വീഡിയോയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നതല്ല, പറയാന്‍ പറ്റിയ ഒരു സ്റ്റേജിലല്ല എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്.
"വറുത്തരച്ച പാമ്പ് കറി" പാചക വീഡിയോ പങ്കുവച്ച ഫിറോസ് ചുട്ടിപ്പാറയ്ക്ക് വിമര്‍ശനവും പിന്തുണയും'
'അഭിനയം നിര്‍ത്തിയതാണ് പക്ഷെ തിരിച്ചുവന്നു, സാമ്പത്തിക ബുദ്ധിമുട്ടുകൾ സിംപിളല്ല'