'ബലാത്സംഗം ചെയ്യപ്പെടുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നത്': പാകിസ്ഥാന്‍ നടിയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു.!

കൊവിഡ‍് 19 ലോക്ഡൗണ്‍ കാലത്താണ് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത് എന്നാണ് ആയിഷ പറയുന്നത്. കറാച്ചിയിലെ ജീവിതം സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും. പല സ്ത്രീകള്‍ക്കും ഇതേ അവസ്ഥയാണ് എന്ന് ആയിഷ ഒമര്‍ പറയുന്നു. 

Pakistani actor Ayesha Omar said I feel stressed and anxious in pakistan just dont feel safe here vvk

കറാച്ചി: പാകിസ്ഥാനിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച് രൂക്ഷമായി പ്രതികരിച്ച് പാക് നടി. പാകിസ്ഥാന്‍ അഭിനേയത്രി ആയിഷ ഒമര്‍ ഒരു പോഡ്കാസ്റ്റില്‍ പങ്കുവച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വാതന്ത്ര്യം ഒരു മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമാണ് അത് ഇവിടെയില്ലെന്ന് ആയിഷ ഒമര്‍ തുറന്നടിച്ചതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.

'എനിക്ക് ഇവിടെ സുരക്ഷിതമായി തോന്നുന്നില്ല. ഒരോ മനുഷ്യനും പുറത്തിറങ്ങി ശുദ്ധ വായു ശ്വസിക്കാന്‍ ആഗ്രഹം കാണും എന്നാല്‍ അതിനായി എനിക്ക് ഇവിടെ റോഡില്‍ നടക്കാന്‍ സാധിക്കില്ല. ഒന്ന് തെരുവില്‍ സൈക്കിള്‍ ഓടിക്കാന്‍ പോലും ആകില്ല" -ആയിഷ ഒമര്‍  പറയുന്നു. 

കൊവിഡ‍് 19 ലോക്ഡൗണ്‍ കാലത്താണ് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത് എന്നാണ് ആയിഷ പറയുന്നത്. കറാച്ചിയിലെ ജീവിതം സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും. പല സ്ത്രീകള്‍ക്കും ഇതേ അവസ്ഥയാണ് എന്ന് ആയിഷ ഒമര്‍ പറയുന്നു. 

പാകിസ്ഥാനി സ്ത്രീ സമൂഹം വളരുന്നത് ഇവിടുത്തെ ആണുങ്ങള്‍ ഒരിക്കലും കണുന്നില്ല. പാകിസ്ഥാന്‍റെ പെണ്‍മുഖങ്ങളെ അവര്‍ ഭയക്കുന്നു അല്ലെങ്കില്‍ മനസിലാക്കുന്നില്ല. ഇത് ഒരോ സെക്കന്‍റിലും എന്നില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും ആയിഷ ഒമര്‍ പറയുന്നു.

കോളേജിൽ പഠിക്കുമ്പോൾ കറാച്ചിയിലേതിനേക്കാൾ ലാഹോറിൽ തനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നുവെന്നും. ബസിലാണ് യാത്ര ചെയ്തിരുന്നതെന്നും ആയിഷ പറഞ്ഞു. കറാച്ചിയിലെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, തന്നെ രണ്ടുതവണ തട്ടിക്കൊണ്ടുപോയിരുന്നതായി ആയിഷ പറഞ്ഞു. 

തട്ടിക്കൊണ്ടുപോകപ്പെടുമെന്നോ, ബലാത്സംഗം ചെയ്യപ്പെടുമെന്നോ ഭയക്കാതെ സ്വതന്ത്രമായി പാക്കിസ്ഥാനിൽ നടക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്, അത് ഇവിടെ ഇല്ല ആയിഷ ഒമര്‍ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വീട്ടില്‍ പോലും നിങ്ങള്‍ സുരക്ഷിതയല്ല. എല്ലാ രാജ്യത്തും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അവിടെ പുറത്തിറങ്ങി നടക്കാം. ഇവിടെ പാര്‍ക്കില്‍ പോയാല്‍ പോലും ഉപദ്രവമാണ്. എങ്കിലും ലോകത്ത് താന്‍ ഇഷ്ടപ്പെടുന്ന നാടാണ് പാകിസ്ഥാന്‍. പക്ഷെ തന്‍റെ സഹോദരന്‍ രാജ്യം വിട്ട് ഡെന്‍മാര്‍ക്കില്‍ സ്ഥിര താമസമാക്കിയെന്നും. അമ്മ ഉടന്‍ രാജ്യം വിടാന്‍ പ്ലാന്‍ ഉണ്ടെന്നും നടി പോഡ് കാസ്റ്റില്‍ പറയുന്നു. 

വീണ്ടും വിയോഗ ദു:ഖത്തില്‍ സുമിത്രേച്ചി: രോഹിത്തിന് ദാരുണാന്ത്യം; കുടുംബവിളക്കില്‍ വീണ്ടും ട്വിസ്റ്റ്

'ദളപതി 68' വിജയ് വെങ്കട് പ്രഭു ചിത്രത്തിന്‍റെ പേര് ചോര്‍ന്നു.!

Latest Videos
Follow Us:
Download App:
  • android
  • ios