ഓപ്പണ്‍ഹെയ്‍മറുടെ മാനസിക നില അറിയണം; വിവാദത്തില്‍ മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനായി അഭിനയിച്ച നിതീഷ് ഭരദ്വാജ്

ഇപ്പോള്‍ വിവാദമായിരിക്കുന്ന ക്രിസ്റ്റഫർ നോളന്‍റെ  ഓപ്പണ്‍ഹെയ്‍മര്‍ ചിത്രത്തിലെ വിവാദ രംഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്  നിതീഷ് ഭരദ്വാജ്. 

Oppenheimer bhagavad gita controversy Mahabharata Nitish Bharadwaj reaction vvk

മുംബൈ: കഴിഞ്ഞ ജൂലൈ 21നാണ് ക്രിസ്റ്റഫര്‍ നോളന്‍റെ  ഓപ്പണ്‍ഹെയ്‍മര്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിലെ ഒരു രംഗം ഇന്ത്യയില്‍ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തില്‍ കില്ലിയന്‍ മര്‍ഫി അവതരിപ്പിച്ച ഓപ്പണ്‍ഹെയ്മര്‍ എന്ന ടൈറ്റില്‍ കഥാപാത്രം ലൈംഗികബന്ധത്തിനിടെ ഭഗവദ് ഗീത വായിക്കുന്ന രംഗമാണിത്.

സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൌണ്ടേഷന്‍ എന്ന സംഘടനയാണ് ചിത്രത്തിലെ ഈ രംഗത്തിനെതിരെ ആദ്യമായി രംഗത്ത് വന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അടക്കം ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. 

ഇപ്പോള്‍ വിവാദമായിരിക്കുന്ന ക്രിസ്റ്റഫർ നോളന്‍റെ  ഓപ്പണ്‍ഹെയ്‍മര്‍ ചിത്രത്തിലെ വിവാദ രംഗത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്  നിതീഷ് ഭരദ്വാജ്. ജനപ്രിയ ഇതിഹാസ സീരിയൽ മഹാഭാരതത്തിലെ ശ്രീകൃഷ്ണന്റെ കഥാപാത്രത്തിലൂടെ പ്രശസ്തനാണ് ഇദ്ദേഹം. ഞാന്‍ ഗന്ധര്‍വ്വന്‍ ചിത്രത്തിലൂടെ മലയാളിക്കും പരിചിതനാണ് നിതീഷ് ഭരദ്വാജ്. 

ഓപ്പണ്‍ഹെയ്‍മര്‍ ചിത്രത്തിലെ ഈ രംഗത്തെ അദ്ദേഹം പിന്തുണയ്ക്കുകയാണ് ചെയ്തത്. ഓപ്പണ്‍ഹെയ്‍മര്‍ എന്ന കഥാപാത്രത്തിന്‍റെ വൈകാരികാവസ്ഥ പ്രേക്ഷകർ മനസ്സിലാക്കണമെന്ന് നിതീഷ് ഭരദ്വാജ് പറഞ്ഞു. "ഓപ്പൺഹൈമർ ആറ്റംബോംബ് സൃഷ്ടിച്ചപ്പോൾ, ജപ്പാനിലെ വലിയൊരു വിഭാഗം കൊല്ലാൻ അത് ഉപയോഗിച്ചപ്പോൾ, അദ്ദേഹം തന്റെ കർത്തവ്യം ശരിയായി നിർവഹിച്ചോ എന്ന് അദ്ദേഹം സ്വയം ചോദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ അഭിമുഖത്തില്‍ ശരിക്കും അദ്ദേഹം കരയുകയായിരുന്നു. അതിനർത്ഥം അദ്ദേഹം ഒരുപക്ഷേ ഈ കണ്ടുപിടിത്തത്തിൽ പശ്ചാത്തപിച്ചിട്ടുണ്ടെന്നാണ്. 

തന്റെ കണ്ടുപിടിത്തം ഭാവിയിൽ മനുഷ്യരാശിയെ നശിപ്പിക്കുമെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. അദ്ദേഹം പശ്ചാത്തപിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ശരീരം എന്ത് ചെയ്യുന്നു എന്ന് പോലും പരിഗണിക്കാതെ അദ്ദേഹത്തിന്‍റെ ചിന്ത പൂര്‍ണ്ണമായും താന്‍ സൃഷ്ടിച്ചതിനെക്കുറിച്ചായിരുന്നു. ശാരീരിക പ്രവർത്തി ഒരു സ്വാഭാവിക യാന്ത്രിക പ്രവൃത്തി മാത്രമാണ് അദ്ദേഹത്തിന്. എന്നും താന്‍ ഉണ്ടാക്കിയ വിനാശകരമായ സാധനത്തിന്‍റെ ചിന്തയിലാണ് അദ്ദേഹം" -നിതീഷ് ഭരദ്വാജ് പറയുന്നു.

അതിന് ശേഷം നിതീഷ് ഭരദ്വാജിന്‍റെ പ്രതികരണം വാര്‍ത്തയായതിന് പിന്നാലെ പലരും അദ്ദേഹത്തിനെതിരെ രംഗത്ത് എത്തിയതോടെ  ഇത് സംബന്ധിച്ച് മാധ്യമ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് നിതീഷ് വീണ്ടും വിശദീകരണവുമായി രംഗത്ത് എത്തി. 

തന്റെ കണ്ടുപിടുത്തം മനുഷ്യർ ക്രൂരമായി, മനുഷ്യർക്കെതിരെ ഉപയോഗിച്ചുവെന്ന്  ഓപ്പണ്‍ഹെയ്‍മറിന് കാണാൻ കഴിഞ്ഞു. എന്‍റെ വീക്ഷണത്തില്‍ ഓപ്പൺഹൈമർ ആറ്റം ബോംബിന്‍റെ കണ്ടുപിടുത്തത്തിൽ ദുഃഖിതനും പശ്ചാത്താപിക്കുന്നയാളുമായിരുന്നു. ആറ്റം ബോംബ് സൃഷ്ടിച്ചതിലെ കുറ്റബോധം മാത്രമാണ് വിവാദമായ ദൃശ്യം കാണിക്കുന്നത്. തീർച്ചയായും, ഗീത ഉപയോഗിക്കുന്നതിന് നോളന് മറ്റൊരു രംഗം ഉപയോഗിക്കാമായിരുന്നു - നിതീഷ് പിന്നീട് വിശദീകരിച്ചു. 

'ഓപ്പണ്‍ഹെയ്‍മറും', 'ബാര്‍ബി'യും ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍ കാര്യം മാറി മറിഞ്ഞു.!

വനിത സെക്രട്ടറിയുമായി ലിവിംഗ് റിലേഷന്‍, ഭര്‍ത്താവിന്‍റെ ആത്മഹത്യ: രേഖയുടെ ജീവിതത്തിലെ അറിയാക്കഥകള്‍.!

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News

Latest Videos
Follow Us:
Download App:
  • android
  • ios