നാഗ ചൈതന്യ ശോഭിത വിവാഹ ദിനം സാമന്ത ഷെയര്‍ ചെയ്ത വീഡിയോ വന്‍ ചര്‍ച്ചയാകുന്നു !
നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായ ദിവസം സാമന്ത റൂത്ത് പ്രഭു ഒരു വീഡിയോ പങ്കുവെച്ചു.
ഹൈദരാബാദ്: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വെച്ച് വിവാഹിതരായത്. ഇരുവരുടെയും വിവാഹ ദിനത്തിൽ നാഗ ചൈതന്യയുടെ മുൻ ഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭു ഇട്ട പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച.
ഹോളിവുഡ് ഐക്കൺ വിയോള ഡേവിസ് ആദ്യം പോസ്റ്റ് ചെയ്ത ഒരു വീഡിയോ സാമന്ത തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കിടുകയാണ് ചെയ്തത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും തമ്മിലുള്ള ഗുസ്തി മത്സരമാണ് വീഡിയോയിൽ ചിത്രീകരിക്കുന്നത്.
തുടക്കത്തിൽ, ആൺകുട്ടി തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങുന്നു, എന്നാൽ മത്സരം പുരോഗമിക്കുമ്പോള്‍ പെൺകുട്ടി വിജയിക്കുന്നു. വിയോള ഡേവിസ് പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത് ഇങ്ങനെയാണ് " #FightLikeAGirl" എന്നാണ് സാമന്തയും തന്‍റെ സ്വന്തം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും ഇത് എഴുതിയിട്ടുണ്ട്.
ശോഭിത ധൂലിപാലയുമായുള്ള നാഗ ചൈതന്യയുടെ വിവാഹത്തോടനുബന്ധിച്ച് സാമന്തയുടെ ഈ 'പോരാടുന്ന' പോസ്റ്റ് ആരാധകർക്കിടയിൽ ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്.
അതേ സമയം ബുധനാഴ്ച മുതിർന്ന നടനും നാഗ ചൈതന്യയുടെ പിതാവുമായ നാഗാർജുന ശോഭിത നാഗ ചൈനത്യ വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങള്‍ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തതായിരുന്നു ശോഭിത നാഗ ചൈനത്യ വിവാഹം.
നാഗ ചൈതന്യ സാമന്ത റൂത്ത് പ്രഭുവിനെ 2017 വിവാഹം കഴിച്ചിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 2021 ഒക്ടോബറിൽ ഒരു സംയുക്ത പ്രസ്താവനയിൽ ഇവര്‍ വേർപിരിയൽ പ്രഖ്യാപിച്ചു. സിറ്റഡല്‍ ഹണി ബണ്ണിയാണ് അവസാനമായി സാമന്തയുടെ റിലീസായ പ്രൊജക്ട്. ഒരു സ്പൈ ഗേളായാണ് സാമന്ത ഇതില്‍ എത്തുന്നത്. ഈ സീരിസ് വന്‍ വിജയമായിരുന്നു.
'നാഗ ചൈതന്യ ശോഭിത വിവാഹത്തിന് സാമന്തയും': പക്ഷെ നിങ്ങള്‍ വിചാരിച്ച ആളല്ല !
ശോഭിത ധൂലിപാലയും നാഗചൈതന്യയും വിവാഹിതരായി; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് നാഗാര്‍ജുന