'ആൾക്കാർ നോക്കാൻ വേണ്ടി ലക്ഷങ്ങൾ മുടക്കി, അത് രഹസ്യമാക്കിയും വച്ചു'; നൂബിനുമായി വഴക്കിട്ട് ബിന്നി
നാട്ടിൽ കൊണ്ടുപോയി വണ്ടി റെന്റിനു കൊടുക്കാനാണ് നൂബിന്റെ ആലോചന.
കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രമായിട്ടാണ് നൂബിന്‍ ജോണിയെ പ്രേക്ഷകര്‍ക്ക് പരിചയം. ഭാര്യ ബിന്നി ഗീതാ ഗോവിന്ദം സീരിയലിലെ ഗീതാഞ്ജലിയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. വിവാഹത്തിന് ശേഷമാണ് ബിന്നി സീരിയല്‍ ലോകത്തേക്ക് കടന്നത്. അതിന് കാരണം നൂബിന്‍ തന്നെയാണെന്ന് ബിന്നി പറയുന്നു. ഏഴ് വര്‍ഷത്തെ തങ്ങളുടെ പ്രണയ കഥ ദമ്പതികള്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ രണ്ടുപേരുടെയും വഴക്കാണ് ഏറ്റവും പുതിയ വ്ലോഗിൽ പങ്കുവെക്കുന്നത്. വണ്ടിയുടെ പേരിലാണ് അടിയെന്നതാണ് രസകരം. 'ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്ന ഒരാളാണ് ഞാൻ' എന്നാണ് ബിന്നി പറയുന്നത്. വിവാഹശേഷമുള്ള നൂബിന്റെ ആദ്യ പിറന്നാളിന് ബിന്നി സമ്മാനിച്ച കൊണ്ടസ്സ കാർ ആണ് വഴക്കിനു കാരണം. നൂബിൻ വണ്ടിയെ കൂടുതലായി സ്നേഹിക്കുന്നതാണ് നടിയുടെ പ്രശ്നം.
"എനിക്കി വണ്ടി ഭയങ്കര ഇഷ്ടപ്പെട്ടു, ഒരു വെറൈറ്റി വേണം ആളുകൾ നോക്കണം എന്നൊക്കെ നമുക്കും ആഗ്രഹം ഉണ്ടാവില്ലേ" എന്ന് നൂബിൻ ചോദിക്കുമ്പോൾ ആൾകാര് നോക്കാൻ വേണ്ടി മാത്രം ലക്ഷങ്ങൾ മുടക്കിയത് തന്നോട് രഹസ്യമാക്കി വെച്ചു. ഒരിക്കൽ ഗൂഗിൾ പേ നോക്കിയപ്പോഴാണ് ലക്ഷങ്ങൾ കാറിനു വേണ്ടി ചെലവാക്കിയതായി അറിയുന്നതെന്നും ബിന്നി പറയുന്നു.
'ആർഡിഎക്സി'ന് ശേഷം ഷെയ്ൻ- മഹിമ താരജോഡികൾ വീണ്ടും; 'ലിറ്റിൽ ഹാർട്സ്' തിയറ്ററിലേക്ക്
നാട്ടിൽ കൊണ്ടുപോയി വണ്ടി റെന്റിനു കൊടുക്കാനാണ് നൂബിന്റെ ആലോചന. ഇതിനിടെ പുതിയ സീരിയലിന്റെ വിശേഷവും താരം പറയുന്നുണ്ട്. ഹൃദയം സീരിയലിൽ മുഖ്യ കഥാപാത്രമായി എത്തുകയാണ് നൂബിൻ. വണ്ടിയുടെ കൂടുതൽ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും വരും ദിവസങ്ങളിൽ ആലോചനയിലുണ്ടെന്നാണ് നൂബിൻ പറയുന്നത്. വണ്ടി കുറച്ച് കൂടി വൃത്തിയാക്കിയശേഷം മുഴുവനായും കാണിക്കുമെന്നും നടൻ പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..