സാമി, സാമി നെറ്റ്ഫ്ലിക്സ് സീരിസില്‍: അത്ഭുതപ്പെട്ട് രശ്മിക.!
ഇപ്പോള്‍ ഇതാ വീണ്ടും ഈ ഗാനവും ഡാന്‍സും വൈറലായി. അതും ഒരു നെറ്റ്ഫ്ലിക്സ് സീരിസില്‍. നെവര്‍ ഹാവ് ഐ എവര്‍ എന്ന പരമ്പരയിലാണ് സാമി ഡാന്‍സ്. നടി മൈത്രേയി രാമകൃഷ്ണനാണ് ഒരു എപ്പിസോഡിലെ ആഘോഷ ചടങ്ങില്‍ ഈ ഗാനത്തിന് സ്റ്റെപ്പ് ഇടുന്നത്.
ദില്ലി: പുഷ്പ സിനിമയിലെ സാമി, സാമി ഇപ്പോഴും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പാട്ടാണ്. ഡാന്‍സ് ഫ്ലോറുകളില്‍ അടക്കം ഇപ്പോഴും സാമി സാമി നിറയാറുണ്ട്. പുഷ്പ സിനിമയിലെ നായിക രശ്മിക മന്ദാന ഏത് വേദിയില്‍ പോയാലും ഈ ഗാനത്തിന് രണ്ട് സ്റ്റെപ്പ് ചെയ്യിക്കുക എന്നത് പതിവാണ്. അടുത്തിടെ ഇനിയൊരു വേദിയിലും ഈ സ്റ്റെപ്പ് ഇടില്ലെന്ന് വരെ രശ്മിക പറഞ്ഞുവെന്നും വാര്‍ത്ത വന്നു. കഴിഞ്ഞ ഐപിഎല്‍ ഉദ്ഘാടന വേദിയിലും രശ്മിക 'സാമി സാമി' അവതരിപ്പിച്ചു.
ഇപ്പോള്‍ ഇതാ വീണ്ടും ഈ ഗാനവും ഡാന്‍സും വൈറലായി. അതും ഒരു നെറ്റ്ഫ്ലിക്സ് സീരിസില്‍. നെവര്‍ ഹാവ് ഐ എവര്‍ എന്ന പരമ്പരയിലാണ് സാമി ഡാന്‍സ്. നടി മൈത്രേയി രാമകൃഷ്ണനാണ് ഒരു എപ്പിസോഡിലെ ആഘോഷ ചടങ്ങില്‍ ഈ ഗാനത്തിന് സ്റ്റെപ്പ് ഇടുന്നത്. ഈ ക്ലിപ്പ് വൈറലായതിന് പിന്നാലെ ഇതിനെ അഭിനന്ദിച്ച് രശ്മിക തന്നെ രംഗത്ത് എത്തിയിരുന്നു. സ്റ്റണ്ണിംഗ് എന്നാണ് ഈ പെര്‍ഫോമന്‍സിനെ രശ്മിക വിശേഷിപ്പിച്ചത്. അഭിനന്ദനത്തിന് നന്ദി അറിയിച്ച് മൈത്രേയിയും ട്വിറ്ററില്‍ രശ്മികയ്ക്ക് മറുപടി നല്‍കി.
വൈറലായ വീഡിയോയിൽ, മൈത്രേയിയുടെ ദേവി എന്ന കഥാപാത്രം പരമ്പരാഗത ഇന്ത്യന്‍ വസ്ത്രത്തിലാണ് വരുന്നത്. മുടിയിൽ പൂക്കള്‍ ചൂടിയിരിക്കുന്നതും കാണാം. പൂർണ ജഗന്നാഥൻ അവതരിപ്പിക്കുന്ന ദേവിയുടെ അമ്മ ക്യാരക്ടറിന്‍റെ അടുത്തേക്ക് ഒരു പാർട്ടിയിൽ അവള്‍ എത്തുമ്പോള്‍ ഒരു സുഹൃത്ത് നൃത്തം ചെയ്യാന്‍ അവളെ വിളിക്കുകയാണ്. "നമുക്ക് ഇത് ചെയ്യാം" എന്ന് ദേവി പറഞ്ഞപ്പോൾ, . പൂർണ ജഗന്നാഥന്‍റെ അമ്മ ക്യാരക്ടര്‍, "ഏയ് നീ എന്താണ് ചെയ്യുന്നത്?" എന്ന് ചോദിക്കുന്നു "നിങ്ങൾ കാണും" എന്ന് പറഞ്ഞ് ദേവി ഡാന്‍സ് ചെയ്യുന്നു.
സീരിസില്‍ ഇന്ത്യൻ-അമേരിക്കൻ തമിഴ് പെൺകുട്ടിയാണ ദേവി എന്ന ക്യാരക്ടര്‍ അതിനാല്‍ തന്നെ സാമി സാമിയുടെ തമിഴ് പതിപ്പാണ് പാശ്ചത്തലത്തില്‍.
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യന്‍ വേരുകള്‍ ഉള്ള കൌമരക്കാരുടെ സങ്കീർണ്ണമായ ജീവിത അവസ്ഥകളാണ് നെവര്‍ ഹാവ് ഐ എവര്‍ എന്ന സീരിസ് പറയുന്നത്. മിണ്ടി കാലിംഗും ലാംഗ് ഫിഷറും ചേർന്നാണ് നെവർ ഹാവ് ഐ എവർ എന്ന ഷോ റണ്‍ ചെയ്യുന്നത്. നെവർ ഹാവ് ഐ എവറിന്റെ അവസാന സീസണായ നാലാം സീസണ്‍ ജൂൺ 8 നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്.
യൂട്യൂബര്‍ 'തൊപ്പി' സിനിമയിലേക്ക്
58 ലക്ഷം രൂപ പറ്റിച്ചു: പരാതിയുമായി ടൈഗര്‍ ഷെറോഫിന്‍റെ അമ്മ, പൊലീസ് കേസ്