'നീലക്കുയില്‍ മിസ് ചെയ്യുന്നു' : ലൊക്കേഷന്‍ ഓര്‍മ്മചിത്രങ്ങള്‍ പങ്കുവച്ച് 'കസ്തൂരി'
പരമ്പരയിലെ ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകരുടെ ചര്‍ച്ചകളിലുണ്ട്
പ്രേക്ഷകര്‍ക്ക് ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നീലക്കുയില്‍ പരമ്പര അവസാനിച്ചിട്ട് കുറച്ചുനാളുകളായി. എന്നാലും പരമ്പരയിലെ കഥാപാത്രങ്ങളെ മറക്കാന്‍ പല പ്രേക്ഷകര്‍ക്കും കഴിഞ്ഞിട്ടില്ല. പ്രേക്ഷകര്‍ക്ക് മാത്രമല്ല അതില്‍ അഭിനയിച്ചവര്‍ക്കും പരമ്പര മിസ് ചെയ്യുന്നുവെന്നാണ് നീലക്കുയിലില്‍ കസ്തൂരിയായെത്തിയ സ്‌നിഷ പറയുന്നത്.
പരമ്പരയിലെ ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകരുടെ ചര്‍ച്ചകളിലുണ്ട്. ആദി എന്ന പത്രപ്രവര്‍ത്തകന്‍റെ പ്രണയവും പ്രണയസാക്ഷാത്ക്കാരവും അപ്രതീക്ഷിതമായി കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയില്‍ പരമ്പരയുടെ ഇതിവൃത്തം. ആദിത്യന്‍ അബദ്ധത്തില്‍ വിവാഹം കഴിക്കുന്ന കസ്തൂരി എന്ന വനമകള്‍ ഡോക്ടറാകുന്നിടത്തായിരുന്നു പരമ്പര അവസാനിച്ചത്. പരമ്പരയില്‍ ആരാധകരുടെ മനംകവര്‍ന്ന കഥാപാത്രം കസ്തൂരിയാണ്. കസ്തൂരിയായി സ്‌ക്രീനിലെത്തിയത് സ്നിഷാ ചന്ദ്രനായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ സ്നിഷ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
''നീലക്കുയില്‍ ഓര്‍മ്മകള്‍, ആ ദിവസങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നു''എന്നാണ് പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം സ്‌നിഷ കുറിച്ചത്. തങ്ങളും നീലക്കുയില്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നാണ് ആരാധകര്‍ പോസ്റ്റിന് കമന്‍റ് ഇടുന്നത്. കൂടാതെ കഥാപാത്രങ്ങളെ ചിത്രങ്ങളിലൂടെ വീണ്ടും കാണാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona