ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ; നയന്‍താരയ്ക്ക് പിന്നാലെ ധനുഷിനെതിരെ ആഞ്ഞടിച്ച് വിഘ്നേശും രംഗത്ത്
നടൻ ധനുഷിനെതിരെ നയൻതാര രംഗത്തെത്തിയതിന് പിന്നാലെ വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചു.
ചെന്നൈ: നടന്‍ ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര രംഗത്ത് വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായി നയന്‍താരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവൻ രംഗത്ത്. ധനുഷ് മുൻപ് ഒരു വേദിയിൽ വെച്ച് സംസാരിക്കുന്ന വീഡിയോയ്ക്കൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് നയന്‍താരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിക്ക് അയച്ച വക്കീല്‍ നോട്ടീസും പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേശ് ശിവൻ പോസ്റ്റ് ഇട്ടിരിക്കുന്നത്.
'നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാൾക്ക് മേലെയുള്ള വെറുപ്പായി മാറാതിരിക്കണം. ഒരാൾ നന്നായിരുന്നാൽ മറ്റൊരാൾക്ക് അത് ഇഷ്ടപെടാത്ത രീതിയിലേക്ക് ലോകം മാറിയിരിക്കുന്നു. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക, ആരെയും വെറുക്കേണ്ട കാര്യമില്ല. ഒരാളെ ഇഷ്ടപെട്ടാൽ അയാളെ ചേർത്തുനിർത്തുക. ഇല്ലെങ്കിൽ അയാളെ മാറ്റിനിർത്തുക', എന്നാണ് പഴയൊരു ചടങ്ങില്‍ കൈയ്യടിയോടെ ധനുഷ് പറയുന്നത്.
ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും 'ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ'. മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കും അവരുടെ സന്തോഷത്തില്‍ ആനന്ദിക്കാനും അവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു വിഘ്‌നേശ് ശിവൻ വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
അതേ സമയം കോളിവുഡില്‍ വന്‍ താരപോരിനാണ് നയന്‍താരയുടെ തുറന്നകത്ത് വഴിയൊരുക്കിയത്.
നടൻ ധനുഷിനെതിരെ തുറന്നടിച്ച് നടി നയൻതാര രംഗത്തെത്തിയത്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ചൊല്ലിയുളള സിനിമാ താരങ്ങൾ തമ്മിലുളള തർക്കമാണ് മറനീക്കി പുറത്ത് വന്നത്. ധനുഷ് നിര്‍മ്മാതാവായ‘നാനും റൗഡി താൻ’സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം.
നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്. ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാസം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയൻതാര പറയുന്നു.
അടുത്ത ദിവസമാണ് നയന്‍താരയുടെ ഡോക്യുമെന്ററിയായ നയന്‍താര ബിയോണ്ട് ദ ഫെയരിടേലിന്റെ റിലീസ്. ഇതിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 3 സെക്കൻഡ് ദൃശ്യത്തിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടെന്ന് നയൻതാര തുറന്നടിച്ചു. വളരെ സുപ്രധാനമായ ഈ ഭാഗം ഇല്ലാതെയാണ് തന്നെ കുറിച്ചുളള ഡോക്കുമെന്ററി റിലീസ് ചെയ്യുന്നത്.
ഓഡിയോ ലോഞ്ചുകളിൽ കാണുന്ന മുഖം അല്ല യഥാർത്ഥത്തിൽ ധനുഷ്യന്റേത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ കോടതിയിൽ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്നാട്ടിലെ ജനങ്ങൾ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. കള്ളക്കഥകൾ മെനഞ്ഞ് താങ്കൾ ന്യായീകരിക്കാൻ ശ്രമിക്കുമായിരിക്കും.
ദൈവം എല്ലാം കാണുന്നുണ്ടെന്നും ധനുഷ് മറ്റുള്ളവറുടെ ദൗർഭാഗ്യങ്ങളിൽ സന്തോഷിക്കുന്ന വ്യക്‌തിയെന്നും നയൻതാര തുറന്നടിക്കുന്നു. ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
3 സെക്കൻഡിന് 10 കോടി! കോളിവുഡിനെ ഞെട്ടിച്ച് നയൻതാരയുടെ പരസ്യ വിമർശനം, 'ധനുഷ് പ്രതികാരദാഹി'
നയന്‍സിന്‍റെയും വിഘ്നേഷിന്‍റെയും കുട്ടികള്‍ക്ക് വയസ് രണ്ട് : 'വിവാഹ വീഡിയോ ' റിലീസ് പ്രഖ്യാപിച്ചു