അമിതാഭിന്‍റെ കാരവാനില്‍ കയറി മൂത്രമൊഴിക്കണം: അന്നത്തെ ആ വലിയ ആഗ്രഹം നടപ്പിലാക്കിയത് വെളിപ്പെടുത്തി സംവിധായകന്‍
കെല്ലോഗ് മാനേജ്മെന്‍റ് സ്‌കൂളിൽ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോഴാണ് അമിതാഭുമായുള്ള കൂടികാഴ്ച സംബന്ധിച്ച് വിധു വിനോദ് ചോപ്ര വെളിപ്പെടുത്തിയത്.
ദില്ലി: 12ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഇന്ത്യന്‍ സിനിമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച സംവിധായകനാണ് വിധു വിനോദ് ചോപ്ര. എഴുപതാം വയസിലും തീര്‍ത്തും താരപ്പകിട്ട് ഇല്ലാത്ത ചിത്രം എടുത്ത് ബോക്സോഫീസിലും ഒടിടിയിലും ഈ വിഖ്യാത ഇന്ത്യന്‍ സംവിധായകന്‍ കൈയ്യടി വാങ്ങി. ഇപ്പോഴിതാ അമിതാഭ് ബച്ചനുമായുള്ള തന്‍റെ ആദ്യ കൂടികാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് വിധു വിനോദ് ചോപ്ര.
കെല്ലോഗ് മാനേജ്മെന്‍റ് സ്‌കൂളിൽ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോഴാണ് അമിതാഭുമായുള്ള കൂടികാഴ്ച സംബന്ധിച്ച് വിധു വിനോദ് ചോപ്ര വെളിപ്പെടുത്തിയത്. ആ കൂടികാഴ്ചയ്ക്ക് മുന്‍പ് തന്‍റെ ഏറ്റവും വലിയ ആഗ്രഹം അമിതാഭ് ബച്ചന്‍റെ കാരവാനില്‍ കയറി മൂത്രമൊഴിക്കണം എന്നതായിരുന്നു. അമിതാഭിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് പോലും അന്ന് അദ്ദേഹത്തിന്‍റെ സ്വകാര്യ ശുചിമുറിയിൽ മൂത്രമൊഴിക്കുന്നതുപോലെ പ്രധാനമായിരുന്നില്ലെന്നും വിധു വിനോദ് ചോപ്ര തമാശയായി പറഞ്ഞു.
"ഞാൻ അദ്ദേഹത്തെ കാണാൻ കാരവാനില്‍ പോയി. അമിതാഭ് ബച്ചന്‍റെ വാനിറ്റി വാനിൽ ടോയ്‌ലറ്റ് ഉണ്ടെന്നായിരുന്നു എന്നത് ബോളിവുഡിലെ സംസാരമായിരുന്നു. ആദ്യ കൂടികാഴ്ചയില്‍ ഞാൻ വളരെ പരുഷമായാണ് പെരുമാറിയത്. ഞാൻ അമിതാഭിനോട് ചോദിച്ചു 'എന്‍റെ പേര് അത്ര പ്രശസ്തമല്ല, പക്ഷെ എന്‍റെ സിനിമ കേട്ടു കാണും. നിങ്ങൾ ഇത് കാണുമോ?' ദേഷ്യത്തോടെ ചോദിച്ചതോ എന്തോ അതിന് അമിതാഭ് സമ്മതിച്ചു.
മർഡർ അറ്റ് മങ്കി ഹിൽ എന്ന സിനിമ വൈകുന്നേരം 5 മണിക്ക് മുമ്പ് എപ്പോൾ വേണമെങ്കിലും കാണാമെന്നാണ് വിദു വിനോദ് ചോപ്ര അമിതാഭിനോട് പറഞ്ഞത്. അഞ്ചുമണിവരെയാണ് ചിത്രം കാണാന്‍ തീയറ്റര്‍ വാടകയ്ക്ക് എടുത്തത്. ഹൃഷികേശ് മുഖര്‍ജിയുടെ ചിത്രത്തിന്‍റെ സെറ്റിലായിരുന്നു അന്ന് കൂടികാഴ്ച. പിന്നീട് സെറ്റില്‍ വിദു ചോപ്ര അമിതാഭിനെ കാത്തിരുന്നു. 4 മണി കഴിഞ്ഞും ഷൂട്ടിംഗ് കഴിയില്ല അമിതാഭിന് പടം കാണാന്‍ കഴിയില്ലെന്ന് തോന്നിയതോടെ ചോപ്ര സെറ്റിന് പുറത്തിറങ്ങി ഇരുന്നു. എന്നാല്‍ അധികം വൈകാതെ പിന്നില്‍ ഒരു കൈവന്ന് വീണു. അമിതാഭ് ആയിരുന്നു അത്. നിങ്ങൾക്ക് അഞ്ച് വരെ ബുക്കിംഗ് ഉണ്ടോ? നമുക്ക് പോകാം'. ഒരു സുഹൃത്തിനെ കൂടെ കൂട്ടാമോ എന്നും അമിതാഭ് ചോദിച്ചു. രേഖയായിരുന്നു ആ സുഹൃത്ത്.
തുടര്‍ന്ന് എല്ലാവരും പ്രശസ്തമായ കാരവാനിലേക്ക് കയറി. അപ്പോഴാണ് ചോപ്ര തന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ തീരുമാനിച്ചത്. അദ്ദേഹം അമിതാഭിനോട് ചോദിച്ചു ‘എനിക്ക് നിങ്ങളുടെ ടോയ്‌ലറ്റ് ഉപയോഗിക്കാമോ?’ അന്ന് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അമിതാഭ് ബച്ചന്‍റെ കാരവാനിലെ ബാത്ത് റൂമില്‍ മൂത്രമൊഴിക്കുക എന്നതായിരുന്നു.
പിന്നീട് ബച്ചൻ വിദു ചോപ്രയുടെ സിനിമ കണ്ടു, അവർ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പറഞ്ഞു. എന്നാൽ ദൂരദര്‍ശന്‍റെ ഒരു കറാറിനാല്‍ ചിത്രം നീണ്ടുപോയി. ഇതോടെ വിദു വിനോദ് ചോപ്ര അമിതാഭുമായി സംസാരിച്ചു. എപ്പോള്‍ വേണമെങ്കിലും ചെയ്യാമല്ലോ എന്നായിരുന്നു മറുപടി. മറുപടിയായി വിദു വിനോദ് ചോപ്ര പറഞ്ഞത്, 'പക്ഷെ നിങ്ങള്‍ക്ക് എന്നോടൊപ്പം എപ്പോഴും ചെയ്യാന്‍ പറ്റില്ല' എന്നാണ്. പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ശേഷം എകലവ്യ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. ഈ ചിത്രം ആ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഒസ്കാര്‍ എന്‍ട്രി ആയിരുന്നു.
രാഷ്ട്രീയ തിരക്ക് വിനയായോ? പവന്‍ കല്ല്യാണ്‍ ചിത്രത്തില്‍ നിന്നും സംവിധായകന്‍ പിന്‍മാറി, കാരണം ഇതാണ്
സൂപ്പര്‍താരം രജനികാന്തിന്‍റെ ബയോപിക് ഒരുങ്ങുന്നു: വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ്