Asianet News MalayalamAsianet News Malayalam

'നിങ്ങൾ എനിക്ക് അമൂല്യമായത്'; ​ഗോപി സുന്ദ​റിന്റെ പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കൾ

ആർട്ടിസ്റ്റ് ആയ പ്രിയ നായരും(മയോനി) ​ഗോപി സുന്ദറിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

music director gopi sundar birthday wishes
Author
First Published May 31, 2024, 4:10 PM IST

ലയാളത്തിന്റെ പ്രിയ സം​ഗീത സംവിധായകനും ​ഗായകനുമാണ് ​ഗോപി സുന്ദർ. ഒട്ടനവധി ഹിറ്റ് ​ഗാനങ്ങളാണ് ​ഗോപി സുന്ദറിന്റേതായി മലയാളികൾക്ക് ഉൾപ്പടെ ഇതിനോടകം ലഭിച്ചു കഴിഞ്ഞത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയ വാളുകളിൽ നിറഞ്ഞുനിൽക്കാറുള്ള ആളും ​ഗോപി സുന്ദറാണ്. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടതാണ് ഏറെയും. ​ഗോപി സുന്ദർ തന്റെ പെൺ സുഹൃത്തുക്കൾക്കൊപ്പം പങ്കുവയ്ക്കുന്ന പോസ്റ്റുകളും പലപ്പോഴും വിമർശനമാകാറുണ്ട്. എന്നാൽ ഇതൊന്നും ​ഗോപി സുന്ദറിനെ ബാധിക്കാറുമില്ല. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ വന്ന ആശംസകൾ ആണ് ശ്രദ്ധനേടുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ​ഗോപിയുടെ നാല്പത്തി ഏഴാം പിറന്നാൾ. 

മോഡലും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായര്‍ പങ്കുവച്ച ആശംസ പോസ്റ്റാണ് ഇതിൽ പ്രേക്ഷക ശ്രദ്ധനേടിയിരിക്കുന്നത്. ​ഗിഫ്റ്റ് ​ഹാംപറാണ് താര ​ഗോപി സുന്ദറിന് നൽകിയത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'എപ്പോഴും എനിക്ക് ഒപ്പം ഉള്ളതിന് നന്ദി, നിങ്ങൾ എനിക്ക് അമൂല്യമാണ്' എന്നാണ് ഹാംപറിൽ കുറിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

ആർട്ടിസ്റ്റ് ആയ പ്രിയ നായരും(മയോനി) ​ഗോപി സുന്ദറിന് ആശംസകൾ അറിയിച്ചിട്ടുണ്ട്. എക്കാലത്തേതിലും വെച്ച് ഏറ്റവും നല്ല പിറന്നാള്‍ എന്ന് കുറിച്ചു കൊണ്ടാണ് മയോണിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് ​ഗോപി സുന്ദർ കുറിച്ചിരിക്കുന്നത്. നടിയും മോഡലുമായ അഞ്ജന നായരും ഗോപി സുന്ദറിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ്  അഞ്ജന ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് മയോനിക്ക് ഒപ്പമുള്ള ​ഗോപി സുന്ദറിന്റെ ഫോട്ടോകൾ പുറത്തുവന്നത്. പിന്നാലെ മയോനിയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തന്നെ പഠിപ്പിച്ച ആളാണ് ​ഗോപി സുന്ദർ എന്നായിരുന്നു അന്ന് മയോനി കുറിച്ചത്. ഇത് ഏറെ വൈറല്‍ ആകുകയും ചെയ്തിരുന്നു. 

13 ദിവസം, 75 കോടി ക്ലബ്ബിൽ ​ഗുരുവായൂരമ്പല നടയിൽ, അടുത്ത 100 കോടി പടത്തിനൊരുങ്ങി പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios