ഉര്‍ഫി ജാവേദിന്‍റെ അറസ്റ്റില്‍ വന്‍ ട്വിസ്റ്റ്; മുംബൈ പൊലീസ് പറയുന്നത് ഇത്, പിന്നാലെ കേസും.!

കുറഞ്ഞ വസ്ത്രം ധരിച്ചുവെന്ന പേരില്‍ ഒരു സ്ത്രീ തന്നെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞ് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. 

Mumbai Police Issue Statement After Uorfi Javed's Arrest  Video Goes Viral vvk

മുംബൈ:  നടിയും മോഡലുമായ ഉര്‍ഫി ജാവേദ് അറസ്റ്റിലായെന്ന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പപ്പരാസിയായ വൈറല്‍ ബയാനിയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രാവിലെ ഒരു കോഫി ഷോപ്പില്‍ എത്തിയ ഉര്‍ഫിയെ ഒരു സംഘം പൊലീസ് വിളിച്ച് പുറത്തുവരുത്തി കസ്റ്റഡിയില്‍ എടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

ഇത് ഇറങ്ങിയ സമയത്ത് തന്നെ ഇത് ഫേക്കാണ് എന്ന തരത്തില്‍ ഏറെ കമന്‍റുകള്‍ വന്നിരുന്നു. എന്തിനാണ് ഇത്രയും ചെറിയ ഡ്രസ് ധരിക്കുന്നത് എന്ന് പൊലീസ് ചോദിക്കുന്നതായി വീഡിയോയില്‍ കാണാം. അത് ഒരിക്കലും പൊതു സ്ഥലത്ത് ചിലപ്പോള്‍ പൊലീസ് ചോദിക്കാന്‍ സാധ്യതയില്ലെന്നും. അതിനാല്‍ ഇത് പ്രാങ്ക് വീഡിയോ ആയിരിക്കാം എന്നായിരുന്നു വാദം. 

ഇത് ശരിയാണ് എന്ന് ശരി വയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ വെളിയില്‍ വരുന്നത്. വെറും ചീപ്പ് പബ്ലിസ്റ്റിയാണ് ഇതെന്നാണ് മുംബൈ പൊലീസ് തന്നെ വ്യക്തമാക്കിയത്. മാത്രവുമല്ല, ഇതിനെതിരെ കേസ് എടുക്കുമെന്നും മുംബൈ പൊലീസ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. 

കുറഞ്ഞ വസ്ത്രം ധരിച്ചുവെന്ന പേരില്‍ ഒരു സ്ത്രീ തന്നെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയാണ് എന്ന് പറഞ്ഞ് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇത് ശരിയല്ല, മാത്രമല്ല പൊലീസ് യൂണിഫോമും ചിഹ്നങ്ങളും അവര്‍ ഇവിടെ ദുരുപയോഗം ചെയ്തിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ കേസെടുത്തതായി മുംബൈ പൊലീസ് അറിയിച്ചു. അന്വേഷണവും നടക്കുന്നുണ്ട്, വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട വ്യാജ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീഡിയോയിൽ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയിൽ പ്രചരിപ്പിച്ചതിന് ഐപിസി 171, 419, 500, 34 വകുപ്പുകൾ പ്രകാരം ഒഷിവാര പൊലീസ് സ്റ്റേഷനില്‍ ക്രിമിനൽ കേസാണ്  രജിസ്റ്റര്‍ ചെയ്തത്. 

ലിയോയ്ക്ക് വന്‍ തിരിച്ചടി: 15ാം ദിവസത്തില്‍ വെള്ളിടി പോലെ വാര്‍ത്ത.!

അവൻ വരുന്നു..'ബറോസ്'; സംവിധാനം മോഹൻലാൽ; സുപ്രധാന അപ്ഡേറ്റ്

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios