യുവയ്‍ക്കൊപ്പമുള്ള റൊമാന്റിക് വീഡിയോയുമായി മൃദുല
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരാകുന്ന വാർത്ത പുരത്തുവന്നതുമുതൽ ആരാധകർ വലിയ സന്തോഷത്തിലായിരുന്നു. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും നിശ്ചയ ദിവസത്തെ ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി ഇരുവരും പങ്കുവയ്ക്കുകയും ചെയ്തു..
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും വിവാഹിതരാകുന്ന വാർത്ത പുറത്തുവന്നതുമുതൽ ആരാധകർ വലിയ സന്തോഷത്തിലായിരുന്നു. പിന്നാലെ വിവാഹനിശ്ചയ വിശേഷങ്ങളും നിശ്ചയ ദിവസത്തെ ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി ഇരുവരും പങ്കുവയ്ക്കുകയും ചെയ്‍തു.
വിവാഹം വീട്ടുകാരും ഉറപ്പിച്ചതിന് പിന്നാലെ ഇരുവരും ചേർന്ന് 'മൃദ്വ' എന്ന പേരിൽ യൂട്യൂബ് ചാനലും തുടങ്ങി. ഇരുവരുടെയും കുഞ്ഞു വിശേഷങ്ങൾ പോലും പങ്കുവയ്ക്കുന്ന ഇടത്തിന് വലിയ സ്വീകാര്യതയാണ് ആരാധകരിൽ ലഭിച്ചത്. ഇപ്പോഴിതാ ഇരുവരുടെയും റൊമാന്റിക് വീഡിയോയുമായി എത്തുകയാണ് മൃദുല.
മൃദുല സോഷ്യൽ മീഡിയയിൽ പങ്കുവച്ച റൊമാന്റിക് വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിവാഹം ആകാത്തതിന്റെ പരിഭവമാണ് കമന്റുകളിൽ നിറയുന്നത്. എന്നാൽ ഇരുവരുടെയും വിവാഹം എന്നാകുമെന്നതിൽ വ്യക്തത വന്നിട്ടില്ല. കൊവിഡ് പശ്ചാത്തലത്തിലാണ് വിവാഹം നീണ്ടുപോകുന്നതെന്നാണ് വിവരം.എന്തായാലും, വിവാഹം എന്നാണെന്നറിഞ്ഞില്ലെങ്കിലും ഇരുവരുടെയും പ്രണയാതുരമായ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ.
തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്‍ണവേണിയാണ് യുവയുടെ അമ്മ. അഭിനയമല്ലാതെ മാജിക്കിലും മെന്റലിസത്തിലും ഒരു കൈ നോക്കുന്നുണ്ട് യുവ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona