'വീട്ടിലിരുന്ന് വ്യത്യസ്തമായി എന്തെങ്കിലുംചെയ്യൂ..'; മറ്റുള്ളവരുടെ ബോറടിയും മാറട്ടെയെന്ന് മൃദുല വിജയ്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടുകളെല്ലാം നിര്‍ത്തിവച്ചതോടെ വീട്ടില്‍ തന്നെയാണ് മൃദുലയും. വീട്ടില്‍ തന്നെ ചെലവഴിക്കുമ്‌പോള്‍ അതും ബോറായി തോന്നുമെന്ന കുറിപ്പിനെപ്പം അടിപൊളി നൃത്തച്ചുവടുകളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി.
ടെലിവിഷന്‍ പ്രേക്ഷകര്‍ ഭാര്യ എന്ന പരമ്പരയിലെ രോഹിണിയെ നെഞ്ചിലേറ്റിയതുപോലെ മൃദുല വിജയ് എന്ന നടിയെയും പ്രേക്ഷകര്‍ നെഞ്ചേറ്റിയിട്ടുണ്ട്. കുറഞ്ഞ നാളുകള്‍ക്കൊണ്ട് കുടുംബപ്രേക്ഷകരുടെ ഇഷ്ട താരമായി മാറാന്‍ മൃദുലയ്ക്ക് സാധിച്ചു. തന്മയത്തത്തോടെയുള്ള അഭിനയ ശൈലിയാണ് മൃദുലയുടേത്. ചില സിനിമകളില്‍ വേഷമിട്ടെങ്കിലും മിനിസ്‌ക്രീനിലൂടെയാണ് മൃദുല പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടവളായത്. ഭാര്യക്കുശേഷം വിവിധ പ്രൊജക്ടുകളുമായി. തിരക്കിലായിരുന്നു മൃദുല.
ഷൂട്ടിങ് തിരക്കുകഖള്‍ കൂടുമ്‌പോള്‍ കുടുംബത്തോടൊപ്പമുള്ള സമയം കുറയുന്നുവെന്നായിരുന്നു താരത്തിന്റെ പ്രധാന പരാതി. താന്‍ അമ്മക്കുട്ടിയാണെന്ന് നേരത്തെ തന്നെ മൃദുല പറഞ്ഞിരുന്നു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഷൂട്ടുകളെല്ലാം നിര്‍ത്തിവച്ചതോടെ വീട്ടില്‍ തന്നെയാണ് മൃദുലയും. വീട്ടില്‍ തന്നെ ചെലവഴിക്കുമ്‌പോള്‍ അതും ബോറായി തോന്നുമെന്ന കുറിപ്പിനെപ്പം അടിപൊളി നൃത്തച്ചുവടുകളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി.
'ഞാന്‍ എന്റെ ലോക്ക് ഡൗണ്‍ നാളുകള്‍ ഇതുപോലെ ആസ്വദിക്കുകയാണ്. വീട്ടില്‍ തന്നെയിരിക്കുമ്‌പോള്‍ ചിലപ്പോള്‍ നമുക്ക് ബോറടിച്ചേക്കാം, അത് മറികടക്കാന്‍ നമുക്ക് പുതിയ ആശയങ്ങള്‍ ആവഷ്‌കരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്യാം. അത് കാണുമ്‌പോള്‍ വീട്ടിനുള്ളിലിരുന്ന് മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ തോന്നും. വീട്ടില്‍ തന്നെയിരിക്കൂ സുരക്ഷിതനാകൂവെന്നും ലോകത്തിന് വേണ്ടി പ്രാര്‍ത്ഥിക്കൂവെന്നും മൃദുല കുറിച്ചു
.