'വണ്ടിയെടുത്ത് പോടാ, ആര്': മോഹന്‍ലാല്‍ ചിത്രം 'തുടരും' സെറ്റിലെ രസകരമായ വീഡിയോ വൈറല്‍

മോഹന്‍ലാല്‍ നായകനാകുന്ന തുടരും എന്ന ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള രസകരമായ ദൃശ്യങ്ങള്‍ ചേര്‍ത്ത വീഡിയോ പുറത്തുവന്നു. 

Mohanlal film Thudarum funny video viral on the sets

കൊച്ചി: മലയാളത്തിലെ പുതുവര്‍ഷ റിലീസുകളില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഒന്നാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹന്‍ലാല്‍ വീണ്ടും എത്തുന്ന ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

ഇപ്പോള്‍ ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള രസകരമായ ദൃശ്യങ്ങള്‍ ചേര്‍ത്ത വീഡിയോ പുറത്തുവന്നിരിക്കുയാണ്. ചിരിക്ക് പിന്നില്‍ എന്നാണ് വീഡിയോയുടെ ടൈറ്റില്‍ ചിത്രത്തിന്‍റെ ചിത്രീകരണ സമയത്തെ ചിരി നിമിഷങ്ങളാണ് വീഡിയോയില്‍. മോഹന്‍ലാലിനെയും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ അടക്കം വീഡിയോയില്‍ കാണാം. 

കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖന്‍ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് തുടരും ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. ചിത്രത്തിന്‍റെ ഡബ്ബിംഗ് നവംബറില്‍ തന്നെ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയിരുന്നു. 

രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം.  ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു. 

മോഹന്‍ലാലിനൊപ്പം വേറിട്ട ലുക്കില്‍ മമ്മൂട്ടി; വൈറല്‍ ആയി മഹേഷ് നാരായണന്‍ ചിത്രത്തിന്‍റെ ലൊക്കേഷന്‍ സ്റ്റില്‍

'ബോളിവുഡിലെ താരങ്ങള്‍ നിരസിക്കും, പക്ഷെ ഞങ്ങള്‍ക്ക് ആ പ്രശ്നമില്ല': കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

Latest Videos
Follow Us:
Download App:
  • android
  • ios