എന്‍റെ രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍, ലക്ഷ്മിക്കായി മിഥുന്‍റെ കുറിപ്പ്

ലക്ഷ്മിയുടെ പിറന്നാള് ദിനത്തില്‍ ചിത്രം പങ്കുവച്ച് ആശംസകള്‍ നേരുകയാണ് മിഥുന്‍.

Mithun ramesh birthday wishes to his wife laxmi menon

നിരവധി മലയാളം ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് മിഥുന്‍. എന്നാല്‍ സിനിമകളിലെ മുഥുനേക്കാല്‍ പ്രേക്ഷകര്‍ക്ക് പരിചയം ടെലിവിഷന്‍ സ്ക്രീനില്‍ അവതാരകനായി എത്തുന്ന മിഥുനെയാണ്. കോമഡി ഉത്സവം എന്ന പരിപാടിയില്‍ സ്വതസിദ്ധമായ ശൈലിയിയിലുള്ള മിഥുന്‍ രമേഷിന്‍റെ അവതരണം ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. നിഷ്കളങ്കമായ പൊട്ടിച്ചിരിയും മത്സരാര്‍ത്ഥികളോടുള്ള പെരുമാറ്റവുമെല്ലാം മിഥുനെ വ്യത്യസ്തനാക്കി.

താരത്തിനൊപ്പം തന്നെ അദ്ദേഹത്തിന്‍റെ കുടുംബവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. വ്ലോഗറും ടിക് ടോക്ക് താരവുമായി ലക്ഷ്മി മേനോനാണ് മിഥുന്‍റെ ഭാര്യ. ലക്ഷ്മിയുടെ പിറന്നാള് ദിനത്തില്‍ ചിത്രം പങ്കുവച്ച് ആശംസകള്‍ നേരുകയാണ് മിഥുന്‍. എന്‍റെ രാജധാനിയിലെ രാജ്ഞി, ഞാന്‍ ഞാനായിരിക്കുന്നതിന് കാരണം നീയാണ്' എന്നായരുന്നു മിഥുന്‍ കുറിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios