'വല്ലാതെ മിസ് ചെയ്യുന്നു', ഇമോഷനലായി സ്വാസിക, ആശ്വസിപ്പിച്ച് ആരാധകര്‍

കോയമ്പത്തൂരിൽ ഷൂട്ടിംഗ് തിരക്കുകളിലാണ് സ്വാസിക വിജയ്. കാലിന് പരിക്കേറ്റതിനാൽ അമ്മയ്ക്ക് കൂടെ വരാൻ കഴിഞ്ഞില്ലെന്നും, അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും സ്വാസിക പറഞ്ഞു.

Missed a lot Swasika emotionally consoled fans

കൊച്ചി: യൂട്യൂബ് ചാനലുമായി സജീവമാണ് സ്വാസിക വിജയ്. ഷൂട്ടുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലാണ് നടി. അമ്മയോ, ഭര്‍ത്താവോ ഒന്നും കൂടെയില്ല ഇത്തവണ. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സര്‍ജറിയൊക്കെ കഴിഞ്ഞ് വിശ്രമത്തിലാണ് അമ്മ. പുതിയ വീഡിയോയിലൂടെയായിരുന്നു നടി അമ്മയെക്കുറിച്ച് സംസാരിച്ചത്.

ഷൂട്ടില്ലാതെ റൂമില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് അമ്മയെ ഭീകരമായി മിസ് ചെയ്യുന്നുണ്ട്. എത്രയോ വര്‍ഷമായി യാത്രകളിലും ലൊക്കേഷനിലുമെല്ലാം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോള്‍ അമ്മയും കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്. എനിക്ക് വേണ്ട ചായയൊക്കെ റെഡിയാക്കി തരും. പിന്നെ ഞങ്ങളൊന്നിച്ച് ടിവി കാണും. ഞങ്ങള്‍ രണ്ടാള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ചില പരിപാടികളുണ്ട്. അതൊക്കെ ഞങ്ങളൊന്നിച്ച് കാണും. മെനു നോക്കി വെറൈറ്റി ഫുഡ് ഓര്‍ഡര്‍ ചെയ്യും എന്നുമായിരുന്നു താരം പറഞ്ഞത്.

അമ്മ റൂമില്‍ തന്നെയായിരിക്കും. തലയില്‍ എണ്ണയൊക്കെ ഇട്ട് മസാജ് ചെയ്ത് തരും. രാത്രിയില്‍ ഞങ്ങളിങ്ങനെ കെട്ടിപ്പിടിച്ച് കിടക്കും. ഭയങ്കരമായിട്ട് അമ്മയെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. പക്ഷേ, ഞാന്‍ ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞിട്ടില്ല. കാലിനൊരു പരിക്ക് പറ്റി വിശ്രമത്തിലാണ് അമ്മ. ഒരുവര്‍ഷം മുന്‍പായിരുന്നു പരിക്ക് പറ്റിയത്. അതേത്തുടര്‍ന്ന് സര്‍ജറി ചെയ്തു, കമ്പിയിട്ടു, ഇപ്പോള്‍ അത് മാറ്റി. യാത്ര ചെയ്യാന്‍ തീരെ പറ്റാത്തത് കൊണ്ടാണ്. അല്ലെങ്കില്‍ അമ്മ കൂടെ വന്നേനെ. മറ്റെന്ത് പ്രശ്‌നമുണ്ടെങ്കിലും അമ്മ എന്റെ കൂടെ വരുന്നതാണ് എന്നും സ്വാസിക പറയുന്നു.

സ്വാസിക പ്രേം വിവാഹ ചടങ്ങുകൾക്കിടയിലെ മനോഹരമായൊരു വീഡിയോ നേരത്തെ വൈറലായിരുന്നു. ഞാൻ സ്വാസിക എന്ന നടിയായിട്ട് മാറിയതിന് ഒരേയൊരു കാരണം നിങ്ങളുടെയെല്ലാം ഗിരിജചേച്ചി ആയ എന്റെ അമ്മ തന്നെയാണ്. ഞാൻ അങ്ങനെയൊരു ആഗ്രഹം പറയുമ്പോൾ അമ്മ പറ്റില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ എല്ലാം അവിടെ തീർന്നിരുന്നു. ഒരുപാട് പേരുടെ അടുത്ത് വഴക്കുണ്ടാക്കി, അച്ഛനെ പറഞ്ഞു മനസ്സിലാക്കി എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് അമ്മയാണ്. എല്ലാവരും അമ്മയെ കളിയാക്കി വിളിക്കുന്നത് എന്റെ നിഴൽ, നെറ്റ്വർക്ക് എന്നൊക്കെയാണ്. അത്രയും എന്റെ കൂടെ നിൽക്കുന്ന വ്യക്തിയാണ് അമ്മഎന്നായിരുന്നു അന്ന് സ്വാസിക പറഞ്ഞത്.

ബോൾഡ് ആൻഡ് സ്റ്റൈൽ ആയി മൃദുല വിജയ്, ഇത് വന്‍ പൊളിയെന്ന് ആരാധകർ

നിറം വച്ച് വീണ്ടും കപില്‍ ശര്‍മ്മയുടെ 'ചൊറി ചോദ്യം': മുഖമടച്ച് മറുപടി നല്‍കി അറ്റ്ലി, കൈയ്യടി !

Latest Videos
Follow Us:
Download App:
  • android
  • ios