മലയാളത്തിലേക്ക് തിരിച്ചത്തി മേഘ്ന, പുതിയ പരമ്പര ഷാനവാസിനൊപ്പം
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മേഘ്ന വിൻസെന്റ്. വിവാഹവും തുടർന്നുള്ള ഇടവേളകളിലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി സംവദിച്ച താരം മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്.

മലയാളത്തിൽ നിന്ന് മാറിനിന്ന മേഘ്ന മറുഭാഷകളിൽ നിരവധി പരമ്പരകളിൽ വേഷമിട്ടിരുന്നു. ഇപ്പോഴിതാ പുതിയൊരു പരമ്പരയിലൂടെ മലയാളികളിലേക്ക് തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് താരം. ഈ തിരിച്ചുവരവിന് പ്രത്യേകതകളും ഏറെയാണ്. സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഷാനവാസ് എന്ന ഷാനുവാണ് മിസിസ് ഹിറ്റ്ലർ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിൽ മേഘ്നയുടെ നായകനായി എത്തുന്നത്.
പേര് പോലെ തന്നെ കണിശ്ശക്കാരനായ ഒരാളുടെ വേഷത്തിലാണ് ഷാനവാസ് എത്തുന്നത്. പ്രെമോയിൽ കാണുന്നതും പറയുന്നതും പ്രകാരം കുസൃതി നിറഞ്ഞ പെൺകുട്ടിയുടെ വേഷത്തിലാണ് മേഘ്ന. സീ കേരളം സംപ്രേഷണം ചെയ്യാനിരിക്കുന്ന പരമ്പര ഇരുവരുടെയും സാന്നിധ്യംകൊണ്ട് വാർത്തകളിൽ നിറയുകയാണ്.
ചന്ദനമഴയിലെ അമൃതയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് മേഘ്നയുടേത്. എന്നാൽ സിനിമാറ്റിക് സ്റ്റൈലിൽ നിർമിച്ച സീതയെന്ന പരമ്പരയ്ക്ക് ശേഷം സമാന സ്വഭാവമുള്ള ക്യാരക്ടറിലുള്ള വേഷത്തിലാണ് ഷാനവാസ് എത്തുന്നത്. ഇരുവരം ഒന്നിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ.