നെഗറ്റീവ് കമന്‍റുകളെ തള്ളിക്കളഞ്ഞ് 'സുമിത്രേച്ചി': ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്ന് മീര
അടുത്തിടെയാണ് മീര വാസുദേവന്‍ തന്‍റെ വിവാഹ വിവരം വെളിപ്പെടുത്തിയത്. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ.
ചെന്നൈ: കുടുംബവിളക്ക് എന്ന ഹിറ്റ് മലയാളം സീരിയലിലെ നായികയാണ് മീരാ വാസുദേവൻ പ്രിയങ്കരിയായത്. മറുഭാഷക്കാരിയാണെങ്കിലും മലയാളി പ്രേക്ഷകര്‍ മീരയെ സ്വന്തം വീട്ടിലെ അംഗമായാണ് എന്നും കണക്കാക്കാറുള്ളത്. അത്രയും ജനകീയമായിരുന്നു കുടുംബ വിളക്കിലെ സുമിത്രേച്ചി. ബ്ലെസിയുടെ ശ്രദ്ധേയ ചിത്രം തന്മാത്രയില്‍ നായികയായി എത്തിയ മീര പിന്നീട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയായത് കുടുംബവിളക്ക് സീരിയലിലൂടെയായിരുന്നു.
അടുത്തിടെയാണ് മീര വാസുദേവന്‍ തന്‍റെ വിവാഹ വിവരം വെളിപ്പെടുത്തിയത്. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. മീരാ വാസുദേവന്റെയും വിപിൻ പുതിയങ്കത്തിന്റെയും വിവാഹം കോയമ്പത്തൂരിലാണ് നടന്നത്. വിപിൻ പുതിയങ്കം കുടുംബവിളക്ക് എന്ന സീരിയലിന്റെ ഛായാഗ്രാഹകനാണ്. ഡോക്യുമെന്ററികളിലും വിപിൻ പുതിയങ്കം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിപിൻ പാലക്കാട്ടിലെ ആലത്തൂരില്‍ നിന്നുള്ളതാണെന്നും താരം പരിചയപ്പെടുത്തുന്നു. ഛായാഗ്രാഹകനും അദ്ദേഹം ഒരു രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ്. 2019 തൊട്ട് ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ക്ക് പരസ്‍പരം ഏകദേശം ഒരു വര്‍ഷമായി സൗഹൃദത്തിലാണ്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കലാ ജീവിതത്തില്‍ നല്‍കിയ സ്‍നേഹം തന്റെ ഭര്‍ത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അന്ന് വിവാഹം വെളിപ്പെടുത്തിയിട്ട പോസ്റ്റില്‍ നടി മീരാ വാസുദേവ് പറഞ്ഞിരുന്നു.
പല ആരാധകരും അന്ന് നടിക്കും ഭര്‍ത്താവിനും ആശംസയുമായി എത്തിയിരുന്നു. എന്നാല്‍ നടിക്കെതിരെ മോശം പ്രചാരണവും അന്ന് നടന്നിരുന്നു. മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത് എന്നതായിരുന്നു വിമര്‍ശനമായി പലരും ഉന്നയിച്ചത്. ഒപ്പം ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും മീരയുടെ ആദ്യ വിവാഹബന്ധങ്ങളുമൊക്കെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറി. എന്നാല്‍ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധിക്കാതെ ഇരുവരും ഗംഭീരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് പുതിയ ചിത്രങ്ങള്‍ വെളിവാക്കുന്നത്.
മീരയ്ക്കൊപ്പം സന്തോഷമായി നില്‍ക്കുന്ന ചിത്രങ്ങളാണ് വിപിൻ പുതിയങ്കം പങ്കിട്ടത്. മീരയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നതും ഉമ്മ കൊടുക്കുന്നതുമായ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വിപിന്‍ പുറത്തുവിട്ടത്. വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരും ഒരുമിച്ച് പുറത്തുവരുന്ന ആദ്യ ചിത്രങ്ങളാണ് ഇത്. ആരാധകര്‍ എല്ലാം ആവേശത്തോടെയാണ് ഇതില്‍ കമന്‍റുകള്‍ ഇടുന്നത് ദമ്പതികള്‍ക്ക് പലരും ആശംസ നേരുന്നുണ്ട്.
മീരയുടെ മൂന്നാമത്തെ വിവാഹമാണ് വിപിനുമായി. 2005 ലാണ് മീരയും വിശാല്‍ അഗര്‍വാളുമായി വിവാഹിതരായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ഇവരുടെ ബന്ധം വേര്‍പെടുത്തി. പിന്നീട് 2012 ലാണ് നടന്‍ ജോണ്‍ കൊക്കനെ മീര വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 2016 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. മകന്‍ മീരയുടെ കൂടെയാണ്.
കല്‍ക്കി കലക്കിയിട്ടും മഹാരാജയായി വിജയ് സേതുപതി; ബോക്സോഫീസില്‍ വന്‍ നേട്ടം
'രണ്ട് ഭാര്യമാരുമായി വന്ന ഭര്‍ത്താവ്': 'പോളിഗാമി' വിവാദത്തില്‍ കത്തി ബിഗ് ബോസ് ഒടിടി 3 സീസണ്‍