'വിവാഹ ആല്‍ബം കത്തിപ്പോയോ': രണ്‍വീര്‍ ദീപിക ബന്ധത്തില്‍ വിള്ളലോ?, പുതിയ സംഭവം ഇങ്ങനെ

 എന്നാല്‍ ഗര്‍ഭിണിയായ ദീപികയും ഭര്‍ത്താവും യൂറോപ്പിലേക്ക് അവധിക്കാലത്തിന് പോയി. അവിടെ നിന്നുള്ള റൊമാന്‍റിക് ചിത്രങ്ങള്‍ പങ്കുവച്ചാണ് ഈ അഭ്യൂഹം അവസാനിപ്പിച്ചത്. 

Marriage album burnt': Ranveer Singh Deletes Several Instagram Posts, Among Them Wedding Pics With Deepika Padukone vvk

മുംബൈ: ബോളിവുഡിലെ പവര്‍ കപ്പിള്‍സ് എന്ന് അറിയപ്പെടുന്നവരാണ് രണ്‍വീര്‍ സിംഗും, ദീപിക പാദുകോണും. വരുന്ന സെപ്തംബറില്‍ തങ്ങളുടെ ആദ്യകുട്ടിയെ പ്രതീക്ഷിക്കുന്നവരാണ് ഈ താര ദമ്പതികള്‍. അതേ സമയം ഇരുവരെ സംബന്ധിച്ചുള്ള ഏത് വാര്‍ത്തയും ഇരുവരും 2012 ല്‍ ഡേറ്റിംഗ് തുടങ്ങിയ കാലത്തെ ബി ടൗണിലെ പ്രധാന സംഭവമായി മാറാറുണ്ട്.

ഇത്തരത്തില്‍ ദീപികയുടെയും രണ്‍വീറിന്‍റെയും കുഞ്ഞിന്‍റെ വാര്‍ത്തയൊക്കെ ശരിക്കും ആഘോഷിക്കപ്പെട്ടതാണ്. അതേ സമയം ഇരുവര്‍ക്കും ഇടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് അടുത്തിടെ ചില അഭ്യൂഹങ്ങള്‍ വന്നത്. അതിന് പ്രധാന കാരണം ഇരുവരും ഒന്നിച്ചെത്തിയ കരണ്‍ ജോഹറിന്‍റെ ഷോയായ കോഫി വിത്ത് കരണ്‍ ആയിരുന്നു. അതില്‍ ഇരുവരും റിലേഷന്‍ഷിപ്പിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. 

തുടര്‍ന്ന് ഇരുവര്‍ക്കും ഇടയില്‍ പ്രശ്നം ഉണ്ടെന്ന തലത്തില്‍ ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്ത വന്നു. എന്നാല്‍ ഗര്‍ഭിണിയായ ദീപികയും ഭര്‍ത്താവും യൂറോപ്പിലേക്ക് അവധിക്കാലത്തിന് പോയി. അവിടെ നിന്നുള്ള റൊമാന്‍റിക് ചിത്രങ്ങള്‍ പങ്കുവച്ചാണ് ഈ അഭ്യൂഹം അവസാനിപ്പിച്ചത്. 

എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇരുവര്‍ക്കിടയിലും പ്രശ്നമുണ്ടോ എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്‍വീറും ദീപികയും തമ്മില്‍ നടന്ന 2018 ലെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ രണ്‍വീര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം ഫീഡില്‍ നിന്നും നീക്കം ചെയ്യുകയോ, ആര്‍ക്കേവ് ചെയ്യുകയോ ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. അതേ സമയം ഇരുവരും ഒന്നിച്ചുള്ള പല പുതിയ ചിത്രങ്ങളും അതുപോലെ തന്നെ ഇന്‍സ്റ്റയിലുണ്ട്. 

അതേ സമയം ദീപിക രണ്‍വീര്‍ ഇറ്റാലിയന്‍ വെഡ്ഡിംഗ് ഫോട്ടോയാണ് പ്രധാനമായും കാണാതായത്. ഇതിനെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആരാധകര്‍ രണ്‍വീറിന്‍റെ പോസ്റ്റുകള്‍ക്ക് അടിയില്‍ നടത്തുന്നത്. നിങ്ങളുടെ വിവാഹ ആല്‍ബം കത്തിപ്പോയോ എന്നതടക്കം പലരും ചോദിക്കുന്നു. എന്നാല്‍ ഇതില്‍ ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

'ഇത് ഞാനാടാ നിന്‍റെ മൊതലാളി', മേക്കോവർ നടത്തി പണികിട്ടിയെന്ന് രാഹുലും ശ്രീവിദ്യയും

മാമാനിക്കുന്ന് ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ നടത്തിയ "മറികൊത്തലിന്‍റെ" പ്രത്യേകത ഇതാണ്

Latest Videos
Follow Us:
Download App:
  • android
  • ios