നടൻ മോഹൻലാലിനൊപ്പമുള്ള താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർ നെഞ്ചേറ്റുന്നവയാണ്.

സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ(manju warrier). മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ(lady supper star) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ(social media) അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

സൺഗ്ലാസ് വെച്ച് നിറചിരിയോടെ നിൽക്കുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാനാകുക. “ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു,” എന്നാണ് ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ശക്തയായ സ്ത്രീ, യഥാർത്ഥ പ്രചോദനത്തിന് ഉടമ എന്നൊക്കെയാണ് കമന്റുകൾ. 

View post on Instagram

1995ൽ 'സാക്ഷ്യം' എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 40 ഓളം സിനിമകളിൽ അഭിനയിച്ചു. 1996 ല്‍ പുറത്തിറങ്ങിയ 'സല്ലാപ'ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. 'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. 

നടൻ മോഹൻലാലിനൊപ്പമുള്ള താരത്തിന്റെ സിനിമകൾ എല്ലാം തന്നെ ഇന്നും പ്രേക്ഷകർ നെഞ്ചേറ്റുന്നവയാണ്. ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മരക്കാറാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.