Manju Warrier : കുഞ്ഞുങ്ങൾക്കൊപ്പം 'കിം കിം കിമ്മു'മായി മഞ്ജു വാര്യർ; സോ ക്യൂട്ടെന്ന് ആരാധകർ

'ജാക്ക് ആൻഡ് ജില്ലി'ന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിലായിരുന്നു മഞ്ജു കുഞ്ഞുങ്ങൾക്കൊപ്പം നൃത്തം വച്ചത്. 

manju warrier dance with children

ഞ്ജു വാര്യരെ(Manju Warrier) കേന്ദ്രകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം 'ജാക്ക് ആൻഡ് ജിൽ'(Jack N Jill) പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രത്തിലെ കിം കിം ​ഗാനം ഏറെ വൈറലായിരുന്നു. സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ​ഗാനത്തിന് ചുവടുവച്ച് കൊണ്ട് രം​ഗത്തെത്തി. കിം കിം ചലഞ്ച് വരെ സമൂഹമാധ്യമങ്ങൾ കൊണ്ടാടിയിരുന്നു. ഇപ്പോഴിതാ കുഞ്ഞുങ്ങൾക്കൊപ്പം കിം കിം  ഡാൻസ് കളിക്കുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് വൈറലാകുന്നത്. 

'ജാക്ക് ആൻഡ് ജില്ലി'ന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പരിപാടിയിലായിരുന്നു മഞ്ജു കുഞ്ഞുങ്ങൾക്കൊപ്പം നൃത്തം വച്ചത്. ഒത്തിരി കുട്ടികൾക്ക് നടുവിൽ നിന്ന് മനോഹരമായി നൃത്തം വയ്ക്കുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. നടിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. 

സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുണ്ട്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആൻഡ്  ജില്ലെന്ന് ഉറപ്പു നൽകുന്നതാണ് അടുത്തിടെ പുറങ്ങിയ ട്രെയിലർ നൽകുന്ന സൂചന.  സെന്റിമീറ്റര്‍ എന്ന പേരില്‍ തമിഴിലും ചിത്രമൊരുങ്ങുന്നുണ്ട്.

തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവിന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ് രാജീവ്‌, മഹേഷ്‌ ഐയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്എം, അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ,  പ്രൊഡക്ഷൻ കൺട്രോളർ: അലക്സ്‌ ഇ കുര്യൻ, ആർട്ട്‌ ഡയറക്ടർ: അജയൻ ചാലിശ്ശേരി, എഡിറ്റർ: രഞ്ജിത് ടച്ച്‌ റിവർ, വിഎഫ്എക്സ് ഡയറക്ടർ & ക്രീയേറ്റീവ് ഹെഡ്: ഫൈസൽ, സൗണ്ട് ഡിസൈൻ: വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ് :ബിജിത്ത് ധർമടം, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: വാഴൂർ ജോസ്, ഏ എസ് ദിനേഷ്, ആതിര ദിൽജിത്ത്.

'ബറോസി'ല്‍ അഭിനയിക്കാന്‍ ലാല്‍ സാര്‍ വിളിച്ചു, പക്ഷേ.. : സന്തോഷ് ശിവന്‍

പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവൻ(Santhosh Sivan). ഛായാഗ്രഹകനും സംവിധായകനുമായി തിളങ്ങിയ അദ്ദേഹം താനൊരു അഭിനേതാവാണെന്ന് കൂടി തെളിയിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലായിരുന്നു സന്തോഷ് ശിവൻ അഭിനേതാവിന്റെ മേലങ്കി അണിഞ്ഞത്. ഇപ്പോഴിതാ മകരമഞ്ഞിന് ശേഷം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നെങ്കിലും പോയില്ലെന്ന് പറയുകയാണ് സന്തോഷ് ശിവൻ. 

Read Also: 12th Man review : ത്രസിപ്പിക്കുന്ന മിസ്റ്ററി ത്രില്ലര്‍, 'ട്വല്‍ത്ത് മാൻ' റിവ്യു

‘ഞാന്‍ കുറച്ച് പെയ്ന്റ് ഒക്കെ ചെയ്യും. അതൊക്കെ ലെനിന്‍ രാജേന്ദ്രന് അറിയാമായിരുന്നു. പിന്നെ അദ്ദേഹത്തിന് ഇങ്ങനെയൊരു പടം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് അഭിനയിച്ച് വലിയ പരിചയമൊന്നുമില്ല. ഞാന്‍ ഒരു കുട്ടികളുടെ സിനിമ ചെയ്തിട്ടുണ്ട്. അതില്‍ അവരെ അഭിനയിച്ച് കാണിച്ചുള്ള പരിചയമേ ഉള്ളൂ. അതിനെക്കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നു. അങ്ങനെ ആ പടത്തില്‍ അഭിനയിച്ചു. പിന്നെ എന്റെ അമ്മൂമ്മ പാരീസില്‍ പഠിപ്പിച്ചതാണ്. എന്റെ ചെറുപ്പത്തില്‍ രാജാ രവി വര്‍മയുടെ പടങ്ങളൊക്കെ കൊണ്ടു തന്ന് കഥകളൊക്കെ പറഞ്ഞ് വിഷ്വല്‍ എജുക്കേഷന്‍ തരുമായിരുന്നു. അപ്പോള്‍ രാജാ രവി വര്‍മ ഒരു ഏലിയനൊന്നുമല്ല. പെരുന്തച്ചനിലെ ഒരുപാട് ലൈറ്റിംഗ് പാറ്റേണ്‍സ് രാജാ രവി വര്‍മ പെയ്ന്റിംഗ്‌സില്‍ നിന്നെടുത്തതാണ്. അതുകൊണ്ടാണ് ആ സിനിമയില്‍ അഭിനയിച്ചത്. അതിന് ശേഷം ഒരുപാട് പേര്‍ അഭിനയിക്കാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ല. ബറോസിലും അഭിനയിക്കണമെന്ന് ലാല്‍ സാര്‍ പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു ഇല്ലെന്ന്. അണ്ണാ ഇതില്‍ ഹീറോയിനൊന്നുമില്ല, പിന്നെ ഞാന്‍ എങ്ങനെ അഭിനയിക്കുമെന്ന് പറഞ്ഞു,’ എന്ന് സന്തോഷ് ശിവന്‍ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios