'എല്ലാവരും ചോദിച്ചു ഇതെന്ത് പേര്?' : എന്നും കൂട്ടിനുള്ളയാളെ പരിചയപ്പെടുത്തി മഞ്ജു പത്രോസ്
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലൂടെ പ്രശസ്തയായ നടി മഞ്ജു പത്രോസ് തന്റെ പുതിയ നായകുട്ടിയെക്കുറിച്ച് പങ്കുവെക്കുന്നു.
കൊച്ചി: ടെലിവിഷന്‍ റിയാലിറ്റി ഷോ യിലൂടെ വന്ന് പിന്നീട് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി ജനപ്രീതി നേടുന്നത്.
എന്നാല്‍ ബിഗ് ബോസില്‍ പോയതോട് കൂടി വിമര്‍ശനങ്ങളായി. വേണ്ടെന്ന് വെച്ചാല്‍ പിന്നെ വെച്ചതാണ്. അത് ബന്ധങ്ങളാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും അങ്ങനെയാണ്. ഞാനൊരാളെ വേണ്ടെന്ന് വെക്കണമെങ്കില്‍ അതത്രയും എന്നെ ഹേര്‍ട്ട് ചെയ്തത് കൊണ്ടായിരിക്കും. അത്രയും പറ്റാതെയാവുമ്പോളാണ് വേണ്ടെന്ന് വെക്കുക. അതുവരെയും ചേര്‍ത്ത് തന്നെ പിടിക്കഎന്ന് ഒരിക്കൽ താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ അടുത്തിടെ താരം സ്വന്തമാക്കിയ നായകുട്ടിയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടി. "അവൾ .... അവളെ ഞാൻ തങ്കമ്മ എന്ന് വിളിച്ചു... എല്ലാവരും ചോദിച്ചു ഇതെന്ത് പേര്? ... പക്ഷേ തങ്കമ്മോ എന്ന് വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങിയുള്ള അവളുടെ ഒരു വരവുണ്ട്.. എന്തൊക്കെ കിട്ടിയാലും ആ കാഴ്ചയ്ക്ക് പകരം ആവില്ല ഒന്നും.. ഈ ഭൂമിയിലേക്ക് അവളെ കിട്ടിയിട്ട് 60 ദിവസമേ ആകുന്നുള്ളൂ..
ഇന്നിപ്പോൾ എന്റെ ഒറ്റപ്പെട്ട ദിവസങ്ങളിൽ….. എന്‍റെ ഒറ്റപ്പെട്ട യാത്രകളിൽ ..,..ഒറ്റപ്പെട്ട ചിന്തകളിൽ ... എല്ലാം എനിക്ക് കൂട്ടിന് എന്റെ തങ്കമ്മയുണ്ട് .. അവളുടെ പരാതികളും കുസൃതികളും പിണക്കങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ജീവിതം ഇപ്പോൾ ..." എന്നാണ് നായകുട്ടിയുടെ വീഡിയോ പങ്കുവെച്ച് മഞ്ജു പറഞ്ഞത്.
നേരത്തെ നായകുട്ടിയെ മഞ്ജുവിനെ ഏല്പിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിരുന്നു. അളിയൻസ് സീരിയലിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചായിരുന്നു മഞ്ജു നായകുട്ടിയെ ഏറ്റെടുത്തത്. അന്ന് ഒരു കൊച്ച് കുഞ്ഞിനെ കൈയിൽ കിട്ടിയ സന്തോഷത്തിലായിരുന്നു നടി. അതിനെ കൈയിലെടുത്ത് കൊഞ്ചിക്കുന്നതും സന്തോഷം പങ്കുവെക്കുന്നതുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
'വല്ലാതെ മിസ് ചെയ്യുന്നു', ഇമോഷനലായി സ്വാസിക, ആശ്വസിപ്പിച്ച് ആരാധകര്‍