പ്രാര്‍ത്ഥനയുടെ കീറിയ പാന്റും കയ്യില്ലാത്ത ഉടുപ്പും, ഇന്ദ്രന് എതിർപ്പില്ല, പിന്നെന്താ; വിമര്‍ശകരോട് മല്ലിക
വസ്ത്രധാരണം ഓരോരുത്തരുടെ ഇഷ്ടമാണെന്നും മല്ലിക സുകുമാരന്‍.
ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകളാണ് പ്രാര്‍ത്ഥന. ഗായിക കൂടിയായ പ്രാര്‍ത്ഥന ഇതിനോടകം ഒരുപിടി മികച്ച ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു കഴിഞ്ഞു. നിലവില്‍ വിദേശത്ത് പഠനത്തിരക്കിലാണ് താരപുത്രി. ഏതാനും നാളുകള്‍ക്ക് മുന്‍പ് പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തിന് എതിരെ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രാര്‍ത്ഥനയുടെ അച്ഛമ്മയും നടിയുമായ മല്ലിക സുകുമാരന്‍.
കീറിയ പാന്റും കയ്യില്ലാത്ത ഇടുപ്പും പ്രാര്‍ത്ഥന ഇടുന്നത് അവളുടെ അച്ഛനും അമ്മയ്ക്കും പ്രശ്നമില്ലെന്നും പിന്നെന്താണ് മറ്റുള്ളവരുടെ പ്രശ്നമെന്നും മല്ലിക പറയുന്നു. കൗമുദി മൂവീസിനോട് ആയിരുന്നു നടിയുടെ പ്രതികരണം. വസ്ത്രധാരണം ഓരോരുത്തരുടെ ഇഷ്ടമാണെന്നും മല്ലിക പറയുന്നു.
അഞ്ച് ദിവസം മുൻപ് വിളിച്ചതല്ലേ, നിനക്ക് എന്താണ് പറ്റിയത് ദിലീപേ..; മനംനൊന്ത് സീമ ജി നായർ
"കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു. അങ്ങനെയിട്ടു ഇങ്ങനെയിട്ടു. ഷോർട്സ് ഇട്ടുവെന്നൊക്കെ പറയും. ആ കുട്ടിക്ക് പത്ത് പതിനാറ് വയസായി. നാളെ പൂർണിമ ഇട്ടു എന്ന് തന്നെയിരിക്കട്ടെ. ഇന്ദ്രനും എതിർപ്പില്ല, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല. പിന്നെ ഞാൻ എന്ത് പറയാനാ. കുട്ടിയല്ലേ. ലണ്ടനിലൊക്കെ പോയി പഠിക്കുമ്പോൾ കീറിയ പാന്റ്, കയ്യില്ലാത്ത ടോപ്പൊക്കെ ഇട്ടെന്നിരിക്കും. ഇങ്ങനെ വസ്ത്ര ധരിക്കുന്നത് എന്തെന്ന് ചോദിക്കാൻ അവിടെയൊന്നും ആരുമില്ല. വിദേശ രാജ്യങ്ങളിലെ വേഷവിധാനമൊക്കെ എല്ലാവർക്കും അറിയാവുന്നതാണല്ലോ. പ്രാർത്ഥന സാരിയും ഉടുക്കാറുണ്ട്. അതൊക്കെ അവരുടെ ഇഷ്ടങ്ങളല്ലേ. ശ്രദ്ധിക്കണമെന്ന് ഞാൻ പറയും. ഓരോരോ സദസ്സിൽ പോകുമ്പോൾ വിമർശകരായിരിക്കും കൂടുതൽ. ഞാൻ നാളെ ഒരു ജീൻസും ഷർട്ടും ഇട്ട് നടക്കുകയാണെന്ന് വിചാരിക്കട്ടെ. അപ്പോൾ ആൾക്കാരെന്ത് പറയും. 'അയ്യയ്യോ ഇവരെന്താ ഇങ്ങനെ. കഴിഞ്ഞാഴ്ച വരെ ഇവർക്കൊരു കുഴപ്പവും ഇല്ലായിരുന്നു'വെന്ന് പറയും. ഞാൻ ജനിച്ച് വളർന്നത് ഈ നാട്ടിലാണ്. വിദേശത്തൊത്തും പോയിട്ടില്ല. മോശമായെന്തിലും ഉണ്ടെങ്കിൽ അവളുടെ അച്ഛനും അമ്മയും പറയും. ഞാനൊക്കെ ഒൻപതാം ക്ലാസ് കഴിഞ്ഞപ്പോൾ മുതൽ ഹാഫ് സാരി ആയിരുന്നു. ഇപ്പോളത് ആരെങ്കിലും കാണാറുണ്ടോ. ഹാഫ് സാരി എവിടെ പോയെന്ന് എന്താ ആരും അന്വോഷിക്കാത്തത്. കാലം മാറുന്നതിന് അനുസരിച്ച് ഫാഷനുകൾ മാറും", എന്നാണ് മല്ലിക സുകുമാരന്‍ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..