'കഥാപാത്രങ്ങൾ ആകുന്നതിന് മുൻപുള്ള കലപില ചന്ദ്രനും നിർമലയും'; ചിത്രവുമായി ഉമ നായർ
റേറ്റിങ്ങിൽ ഏറ്റവും മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി. പരമ്പരയിലെ സുപ്രധാനമായ രണ്ട് കഥാപാത്രങ്ങളാണ് ചന്ദ്രനും നിർമലയും. ഉമ നായരും ബാലു മേനോനുമാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
റേറ്റിങ്ങിൽ ഏറ്റവും മുൻപന്തിയിലുള്ള പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന വാനമ്പാടി. അതിലെ കഥാപാത്രങ്ങളെയെല്ലെ ടെലിവിഷൻ പ്രേക്ഷകർക്ക് സ്വന്തം വീട്ടുകാരെ എന്നപോലെ പരിചിതവുമാണ്. ലോക്ക്ഡൌണിന് ശേഷം വീണ്ടും ആരംഭിച്ച വാനമ്പാടി ഇപ്പോൾ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
പരമ്പരയിലെ സുപ്രധാനമായ രണ്ട് കഥാപാത്രങ്ങളാണ് ചന്ദ്രനും നിർമലയും. ഉമ നായരും ബാലു മേനോനുമാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇടയ്ക്ക് ഉമ നായർ പരമ്പരയിൽ നിന്ന് മാറിനിന്നപ്പോൾ ആരാധകർ പരിഭവം അറിയിച്ചിരുന്നു. വൈകാതെ ഉമ തിരിച്ചെത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ ആരാധകരുടെ അഭ്യർഥന മാനിച്ചായിരുന്നു ഉമ തിരിച്ചെത്തിയത്.
തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഉമ നായർക്ക് വലിയ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ തങ്ങളുടെ സ്വന്തം 'നിർമലേടത്തി' പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ പരമ്പരയിലെ ചന്ദ്രനുമൊത്തുള്ള ചില ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ലൊക്കേഷനിൽ കഥാപാത്രങ്ങൾ ആകുന്നതിന് മുൻപുള്ള കലപില ചന്ദ്രനും നിർമലയും- വാനമ്പാടി'- എന്നാണ് ഉമ കുറിച്ചിരിക്കുന്നത്.