'ബാലേട്ടന്റെ' മകള്‍ ഇപ്പോള്‍ ഡോക്റാണ്, ലൈവില്‍ വന്ന് സാന്ത്വനത്തിലെ ഗോപിക
ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിൽ കൂടുതൽ സിനിമാവിശേഷങ്ങളും സീരിയൽ വിശേഷങ്ങളും ഗോപിക പങ്കുവച്ചു. ഡോക്ടറായ ഗോപികയിപ്പോൾ പിജി ചെയ്യാനുള്ള ഒരുക്കത്തിലാണ്.
ഹൃദ്യമായ കുടുംബാന്തരീക്ഷത്തിൽ കഥപറയുന്ന ഏഷ്യാനെറ്റ് പരമ്പര സാന്ത്വനം മലയാളി കുടുംബസദസ്സുകൾ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നെഞ്ചിലേറ്റി കഴിഞ്ഞു. 'സാന്ത്വനം.' പ്രേക്ഷകരുടെ പ്രിയതാരം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സാന്ത്വന'ത്തിൽ ഏവരുടെയും കണ്ണിലുണ്ണിയായ കുസൃതിക്കുടുക്കയാണ് അഞ്ജലി എന്ന കഥാപാത്രം. സ്വന്തം മുറച്ചെറുക്കനോട് തലയ്ക്ക് പിടിച്ച പ്രേമവുമായി ചാടിത്തുള്ളി നടക്കുന്ന അഞ്ജലി ഇതിനകം തന്നെ മലയാളികൾക്ക് സുപരിചിതയായി കഴിഞ്ഞു.
നിറ ചിരിയുമായി വരുന്ന അഞ്ജലി സ്‌ക്രീനിൽ എത്തിയാൽ തന്നെ കാണികളുടെ മുഖത്ത് ചിരി പടരും. എന്നാൽ അഞ്ജലിയായി വേഷമിടുന്ന ഗോപിക അനിൽ ആദ്യമായല്ല പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്. പതിനേഴ് കൊല്ലം മുൻപ് - മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ഫാമിലി മൂവി 'ബാലേട്ട'നിൽ ലാലേട്ടന്റെ സ്വന്തം മകളായി വേഷമിട്ട മിടുക്കിക്കുട്ടികളിൽ മൂത്തയാളുടെ വേഷമിട്ടത് ഗോപികയായിരുന്നു.
ഇളയകുട്ടിയുടെ വേഷത്തിലാകട്ടെ ഗോപികയുടെ സ്വന്തം സഹോദരി കീർത്തനയുമായിരുന്നു. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ഗോപിക പിന്നീട് നിരവധി സീരിയലുകളിലും ടെലിവിഷൻ ഷോകളിലും മുഖം കാണിച്ചു. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ ഗോപിക ഒരു ഡോക്ടർ കൂടിയാണ്.
ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിൽ കൂടുതൽ സിനിമാവിശേഷങ്ങളും സീരിയൽ വിശേഷങ്ങളും ഗോപിക പങ്കുവച്ചു. ഡോക്ടറായ ഗോപികയിപ്പോൾ പിജി ചെയ്യാനുള്ള ഒരുക്കത്തിലാണ്. വളരെ ആക്ടീവായ ഒരു വേഷം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഗോപിക പറഞ്ഞു. ചിപ്പിയെ പോലുള്ള ആർട്ടിസ്റ്റുകളോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഗോപി പറഞ്ഞു. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടായിരുന്നു ഗോപിക ലൈവിലെത്തിയത്.