'അമ്മ മകള്‍ ചിത്രങ്ങള്‍ പങ്കുവച്ച് പ്രീത പ്രദീപ്' : മകളേതെന്ന് അന്വേഷിച്ച് ആരാധകര്‍
മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ള പ്രീതയുടെ പുതിയ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നത് അമ്മ മകള്‍ ഫോട്ടോഷൂട്ട് എന്ന് പറഞ്ഞാണ്.
നര്‍ത്തകിയായും അഭിനേത്രിയായും മലയാളിക്ക് സുപരിചിതയായ താരമാണ് പ്രീത പ്രദീപ്. പ്രീത എന്നതിനേക്കാളുപരിയായി മതികല എന്ന് പറയുന്നതാകും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് താരത്തെ പെട്ടന്ന് ഓര്‍ക്കാനുള്ള വഴി. മൂന്നുമണി എന്ന പരമ്പരയിലെ മതികലയായാണ് മലയാളികള്‍ ഇന്നും താരത്തെ അറിയുന്നത്. ഉയരെ അടക്കമുള്ള സിനിമകളിലും പ്രീത ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രീത പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രീത.
മിക്കപ്പോഴും ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുള്ള പ്രീതയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നത് അമ്മ മകള്‍ ഫോട്ടോഷൂട്ട് എന്ന് പറഞ്ഞാണ്. 'മോം ഡോട്ടര്‍ കളക്ഷന്‍സ്' എന്നു പറഞ്ഞാണ് പ്രീത ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ വിവാഹം കഴിഞ്ഞ പ്രീതയ്‌ക്കെങ്ങനെയാണ് ഇത്ര വലിയ മകളെന്നാണ് മിക്ക ആളുകളുടേയും സംശയം. സംശയം കമന്റായി ചോദിക്കുന്നവരോട് ഡിസൈനറായ ജാഫര്‍ക്കയുടെ മകള്‍ മഹര്‍ ജാഫറാണ് കൂടെയുള്ള കുട്ടിയെന്ന് പ്രീത പറയുന്നുണ്ട്. മനോഹരമായ ലെഹങ്കയിലാണ് പ്രീതയും മഹറും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടാതെ ലെഹങ്കയ്ക്ക് ചേരുന്ന തരത്തിലുള്ള മേക്കോവറും, ആഭരണങ്ങളും ഫോട്ടോഷൂട്ടിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്.
ഫോട്ടോഷൂട്ട് കൂടാതെ 'തന്‍സ് കോട്യൂര്‍' എന്ന ഡിസൈനര്‍ സ്റ്റുഡിയോ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്. അമ്മയും മകളുമായുള്ള പ്രീതയുടേയും മഹറിന്റേയും ഡാന്‍സ് ചിത്രങ്ങള്‍ ഇതിനോടകംതന്നെ പ്രീതയുടെ ആരാധകര്‍ ചര്‍ച്ചയാക്കിക്കഴിഞ്ഞു.