'പ്രഗ്യ നഗ്ര ലീക്ക്ഡ്': ലിങ്ക് തപ്പി നടക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കിയ മലയാള ചിത്രത്തിലെ നായിക !
സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോർന്നുവെന്ന പ്രചരണത്തിനെതിരെ നടി പ്രഗ്യ നഗ്ര പ്രതികരിച്ചു.
ചെന്നൈ: തന്‍റെ സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോർന്നുവെന്ന പ്രചരണത്തില്‍ പ്രതികരിച്ച് നടി പ്രഗ്യ നഗ്ര പ്രതികരിച്ചു. എക്‌സിൽ ഒരു പോസ്റ്റ് ഷെയർ ചെയ്ത താരം. ചില ദുഷ്ട മനസുകള്‍ തനിക്കെതിരെ വ്യാജ പ്രചാപരണം നടത്തുന്നുവെന്നാണ് പ്രതികിച്ചത്.
ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നെ പറയുന്നു വീഡിയോയുടെ ഉറവിടം വ്യക്തമല്ലെങ്കിലും നടി പ്രഗ്യ നഗ്രയെ ഇത് ബാധിച്ചു. 1.1 മില്ല്യണ്‍ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള ഒരു പ്രമുഖ സോഷ്യൽ മീഡിയ ഇന്‍ഫ്ലുവെന്‍സറായ തെലുങ്ക്, തമിഴ്, മലയാളം സിനിമകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍ നായകനായ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ എത്തിയത്. നടി തന്‍റെ എക്സ് അക്കൗണ്ടില്‍ എഴുതിയ പോസ്റ്റില്‍ ഇത്തരം പ്രചരണത്തിനെതിരെ ശക്തമായി തന്നെ രംഗത്ത് എത്തിയിരുന്നു.
“ഞാന്‍ ഇത് നിഷേധിക്കുതയാണ്, ഇപ്പോഴും ഞാൻ ഉണരുന്നത് ഒരു മോശം സ്വപ്നം കണ്ടാണ്. സാങ്കേതികവിദ്യ നമ്മെ സഹായിക്കാന്‍ ആകണം അല്ലാതെ നമ്മുടെ ജീവിതം ദുസ്സഹമാക്കാന്‍ ആകരുത്. അത്തരം ഒരു എഐ കണ്ടന്‍റ് സൃഷ്ടിക്കാൻ അത് ദുരുപയോഗം ചെയ്യുന്ന ദുഷ്ട മനസ്സുകളോടും അത് പ്രചരിപ്പിക്കാൻ സഹായിക്കുന്ന ആളുകളോടും സഹതപിക്കുന്നു.
ഇതിനെതിരെ ശക്തമായി തന്നെ നില്‍ക്കും. ഈ നിമിഷങ്ങളിൽ എനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ട്. മറ്റൊരു സ്ത്രീക്കും ഇത്തരമൊരു പരീക്ഷണത്തിലൂടെ കടന്ന് പോകാതിരിക്കട്ടെ. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു" നടിയുടെ എക്സ് പോസ്റ്റില്‍ പറയുന്നു.
സായ് റോണക്, രാജേന്ദ്ര പ്രസാദ് രോഹിണി എന്നിവരോടൊപ്പം അഭിനയിച്ച തെലുങ്ക് പ്രണയ ചിത്രമായ ലഗാഗത്തിലാണ് പ്രഗ്യ നഗ്ര അവസാനമായി അഭിനയിച്ച ചിത്രം. വിജേഷ് പാണത്തൂറും ഉണ്ണി വെള്ളോറയും രചനയും സംവിധാനവും നിർവ്വഹിച്ച് 2023ൽ പുറത്തിറങ്ങിയ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ ശ്രദ്ധേയ വേഷമായിരുന്നു പ്രഗ്യയ്ക്ക്.
നടി ഓവിയയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി; സംശയം മുൻ സുഹൃത്തിനെ? കേസ് എടുത്ത് പൊലീസ്