പ്രസവത്തിന് മുമ്പും ശേഷവും; മകൾക്കൊപ്പം മാളവിക കൃഷ്ണദാസ്

നിറവയറില്‍ തലോടിയും, കുഞ്ഞിനെ എടുത്തുമുള്ള വിഷ്വലുകളാണ് വീഡിയോയില്‍.

malavika krishnadas share after and before pregnancy video

ടെലിവിഷനിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് മാളവിക കൃഷ്ണദാസ്. നായികനായകന്‍ റിയാലിറ്റി ഷോയിലെ സഹതാരമായ തേജസ് ജ്യോതിയാണ് മാളവികയെ വിവാഹം ചെയ്തത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറാന്‍ ഇവര്‍ക്ക് കഴിയുമെന്ന് അന്നേ ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. നിങ്ങളൊന്നിച്ചാല്‍ നല്ലതായിരിക്കുമെന്ന് വിധികര്‍ത്താക്കളും ഇവരോട് പറഞ്ഞിരുന്നു. പ്രണയമാണോ എന്ന് ചോദിച്ചാല്‍ അറേഞ്ച്ഡ് കം ലവ് മാര്യേജ് എന്നേ പറയാന്‍ കഴിയുള്ളൂവെന്നായിരുന്നു വിവാഹത്തെക്കുറിച്ച് മാളവികയും തേജസും പറഞ്ഞത്.

ഇപ്പോഴിതാ മകളുടെ കൂടെയായൊരു ക്യൂട്ട് വീഡിയോ പങ്കിട്ടിരിക്കുകയാണ് നടി. നിറവയറില്‍ തലോടിയും, കുഞ്ഞിനെ എടുത്തുമുള്ള വിഷ്വലുകളാണ് വീഡിയോയില്‍. മകളെയും നെഞ്ചോട് ചേര്‍ത്ത് അതീവ സന്തോഷത്തോടെ പോസ് ചെയ്യുകയായിരുന്നു മാളവിക. അച്ഛന്‍ പകര്‍ത്തിയ വീഡിയോയാണ് ഇതെന്നും താരം കുറിച്ചിരുന്നു. താരങ്ങളടക്കം നിരവധി പേരാണ് വീഡിയോയുടെ താഴെയായി സ്‌നേഹം അറിയിച്ചിട്ടുള്ളത്. മൈ കുട്ടീസ് എന്ന കമന്റുമായി ആദ്യമെത്തിയത് തേജസായിരുന്നു. തേജസ് ജോലി ഉപേക്ഷിച്ച് വന്നതാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്.

എന്നാണ് തിരിച്ചുപോവുന്നതെന്ന ചോദ്യത്തിന് തേജസ് തന്നെ ഇടയ്ക്ക് മറുപടി നല്‍കിയിരുന്നു. ജോലി കളഞ്ഞ് വന്ന് നില്‍ക്കുന്നതല്ല, അധികം വൈകാതെ തിരിച്ചുപോവുമെന്നായിരുന്നു മറുപടി. ഗര്‍ഭകാലത്തെ പല കാര്യങ്ങളും ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. ആ വലിയ വയര്‍ വെച്ചുള്ള നടപ്പും ഇരിപ്പും കിടപ്പുമൊക്കെ ഇപ്പോഴും ഓര്‍ക്കാറുണ്ടെന്ന് മാളവിക പറഞ്ഞിരുന്നു. സിസേറിയനിലേക്ക് എത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിശദമായി തന്നെ മറുപടി തരാം. അതേക്കുറിച്ചൊരു വ്‌ളോഗ് ചെയ്യുന്നുണ്ട്. കുട്ടിയുടെ പൊസിഷന്‍ മാറിയതോടെയാണ് നോര്‍മല്‍ ഡെലിവറി സാധ്യമാവില്ലെന്ന് ഡോക്ടര്‍ അറിയിച്ചത്.

ചുവപ്പിൽ ബോൾഡായി പാർവതി കൃഷ്ണ; മോശം കമന്റിന് ചുട്ട മറുപടിയും

സിസേറിയന് ശേഷം ചെറിയ ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. മകളെ കാണുമ്പോള്‍ അതൊക്കെ മറക്കും. ഇപ്പോള്‍ എല്ലാ കാര്യങ്ങളും അവളാണ് തീരുമാനിക്കുന്നത്. എഴുന്നേല്‍ക്കാനും ഉറങ്ങാനുമൊക്കെ അവളും കൂടി അനുവദിക്കണം. അവളോടൊപ്പമുള്ള നിമിഷങ്ങള്‍ ഞങ്ങള്‍ മാക്‌സിമം ആസ്വദിക്കുന്നുണ്ടെന്നും മാളവികയും തേജസും പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios